സസ്യാഹാരത്തിൽ പ്രധാനമായും ധാന്യങ്ങൾ, പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളുടെ അളവ് സ്വാഭാവികമായി വർധിപ്പിക്കാനും വിവിധ രോഗങ്ങളെ തടയാനും സഹായിക്കുന്നു.
ഹെംപ് സീഡ്: ഹെംപ് സീഡ് പ്രോട്ടീന്റെ പൂർണ്ണമായ ഉറവിടമാണ്, അതായത് അവ എല്ലാ അവശ്യ അമിനോ ആസിഡുകളും നൽകുന്നു. എല്ലാ പ്രോട്ടീനുകളുടെയും നിർമ്മാണ ബ്ലോക്കുകളാണ് അമിനോ ആസിഡുകൾ.
പാൽ ഉത്പന്നങ്ങൾ: പാൽ ഉത്പന്നങ്ങൾ കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍ എന്നിവയുടെ മികച്ച സംയോജനമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പാലിലെ കൊഴുപ്പ് ആരോഗ്യകരമല്ല. കലോറി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചിലർക്ക് പാൽ ഉത്പന്നങ്ങൾ അലർജിക്കും കാരണമാകാറുണ്ട്. ഇക്കാര്യവും പരിഗണിച്ച് വേണം ഭക്ഷണത്തിൽ പാൽ ഉത്പന്നങ്ങൾ ചേർക്കേണ്ടത്.
നട്സ്: താരതമ്യേന കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് നട്സ്. ബദാം ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ നട്സുകളിൽ ഒന്നാണ്.
പയറുവർഗങ്ങൾ: കുറഞ്ഞ കാർബ് അല്ലെങ്കിൽ കെറ്റോജെനിക് ഡയറ്റ് പിന്തുടരുന്നവർക്ക് പയറുവർഗത്തിൽപ്പെട്ട ഭക്ഷണങ്ങളും ബീൻസ് ഉൾപ്പെടെയുള്ളവയെയും ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും രക്തത്തിൽ ആഗിരണം ചെയ്യപ്പെടുന്നില്ല. അവ പ്രിബയോട്ടിക് നാരുകളുടെ ഉറവിടമാണ്.