Mars Jupiter Conjunction: ജൂലൈയിൽ ചൊവ്വയും വ്യാഴവും ഇടവത്തിൽ സംഗമിക്കും. ഗ്രഹങ്ങളുടെ ഈ സംയോജനം 12 രാശികളേയും ബാധിക്കും
Mangal Guru Yuti 2024: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ജൂലൈ 12 ന് ഇടവത്തിൽ സംക്രമിക്കും. ഈ സമയത്ത് ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഈ രാശിയിൽ നേരത്തെ തന്നെയുണ്ട്.
Mars Jupiter Conjunction: ജൂലൈയിൽ ചൊവ്വയും വ്യാഴവും ഇടവത്തിൽ സംഗമിക്കും. ഗ്രഹങ്ങളുടെ ഈ സംയോജനം 12 രാശികളേയും ബാധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നതെന്ന് നോക്കാം...
Mangal Guru Yuti 2024: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ജൂലൈ 12 ന് ഇടവത്തിൽ സംക്രമിക്കും. ഈ സമയത്ത് ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഈ രാശിയിൽ നേരത്തെ തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചൊവ്വയുടെയും വ്യാഴത്തിൻ്റെയും സംയോഗം ഇടവ രാശിയിൽ നടക്കും.
ജ്യോതിഷ പ്രകാരം ചൊവ്വയെ സഹോദരൻ, ഊർജ്ജം, ശക്തി, ധൈര്യം, ധീരത എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഭാഗ്യം, ധനം, അറിവ്, സന്താനം, വിവാഹം, ധനം, ദാനധർമ്മങ്ങൾ എന്നിവയുടെ കാരകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ശുഭകരമായ ഒരു സംയോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശികളേയും ബാധിക്കും
ഈ സംഗമത്തിലൂടെ ഗുണം ലഭിക്കുന്ന 4 രാശികളുണ്ട്. ഇവർക്ക് സമ്പത്ത് വിജയം എന്നിവ ലഭിക്കും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): ചൊവ്വ വ്യാഴ സംഗമം ഇടവ രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. കാലങ്ങളായി കെട്ടിക്കിടക്കുന്ന പണം തിരികെ ലഭിക്കും, തൊഴിൽ മേഖലയിലെ തടസ്സങ്ങൾ നീങ്ങും, സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. തൊഴിലിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. ഊർജവും ആത്മവിശ്വാസവും വർദ്ധിക്കും. സാമ്പത്തിക വശം ശക്തമാകും.
കർക്കടകം (Cancer): ഈ രണ്ട് വലിയ ഗ്രഹങ്ങളുടെ കൂടിച്ചേരൽ കർക്കടക രാശിക്കാർക്ക് ശുഭകരമായിരിക്കും. വരുമാനം വർദ്ധിക്കും, സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും, ധനലാഭം, ബിസിനസുമായി ബന്ധപ്പെട്ടവർക്ക് നേട്ടം
വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും ചൊവ്വ- വ്യാഴ സംഗമം അനുകൂലമായിരിക്കും. വരുമാനം വർദ്ധിക്കും. പ്രമോഷൻ്റെ ആനുകൂല്യം ലഭിച്ചേക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ, സമാധാനം ലഭിക്കും ടെൻഷനിൽ നിന്നും മോചനം ലഭിക്കും.
ചിങ്ങം (Leo): ഈ രാശിക്കാർക്കും വ്യാഴ ചൊവ്വ സമാഗമം ഗുണം നൽകും. ജോലിയിലും ബിസിനസിലും വിജയം ലഭിക്കും, തൊഴിൽ അന്വേഷണങ്ങൾ പൂർത്തിയാകും, വരുമാനം വർദ്ധിക്കും, സമ്പത്തിൽ വർദ്ധനവുണ്ടാകും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)