ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഖാർഗെ 7897 കോൺഗ്രസ് ഡെലിഗേറ്റുകളുടെ വോട്ടാണ് നേടാനായത്. ശശി തരൂർ സ്വന്തമാക്കിയത് 1072 വോട്ടുകൾ.
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. രാഹുൽ ഗാന്ധിയും അദ്ദേഹത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. തിരുവനന്തപുരം എംപി ശശി തരൂരായിരുന്നു തിരഞ്ഞെടുപ്പിൽ ഖാർഗെയുടെ എതിരാളി. രണ്ട് ദശകത്തിന് ശേഷം കോൺഗ്രസിന്റെ തലപ്പത്ത് ഗാന്ധി കുടുംബത്തിൽ നിന്നുമല്ലാതെ എത്തുന്നയാളാണ് ഖാർഗെ. വോട്ടെടുപ്പിൽ 90 ശതമാനം വോട്ടും ഖാർഗെ സ്വന്തമാക്കി.
മല്ലികാർജുൻ ഖാർഗെ സോണിയാ ഗാന്ധിക്കൊപ്പം
മല്ലികാർജുൻ ഖാർഗെ പ്രിയങ്ക ഗാന്ധിക്കൊപ്പം
സോണിയയും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമൊപ്പം
സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുടെ ഭാര്യ രാധാഭായി ഖാർഗെയും