Shani Asta 2025: രാശിമാറ്റത്തിന് മുൻപ് സ്വരാശിയിൽ ശനിയുടെ അസ്തമയം; 5 രാശിക്കാർ ശ്രദ്ധിക്കണം, അത്ര നല്ല സമയമല്ല

Shani Asta 2025: 2025 മാർച്ചിൽ ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിൽ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. രണ്ടര വർഷം കൂടുമ്പോഴുള്ള ഈ രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തും.

 

1 /7

അതിനിടെ മീനം രാശിയിലേക്ക് ശനി പ്രവേശിക്കുന്നതിന് മുൻപായിട്ട് കുംഭത്തിൽ അസ്തമിക്കും. ഫെബ്രുവരി 28നാണ് ശനി സ്വന്തം രാശിയിൽ അസ്തമിക്കാൻ പോകുന്നത്. 5 രാശികൾക്കാണ് ഇത് ഏറ്റവും അധികം ദോഷം ചെയ്യുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.   

2 /7

മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രശ്നങ്ങൾ വർധിക്കും. ആരോ​ഗ്യ കാര്യത്തിലും ശ്രദ്ധ വേണം. വളരെ സൂക്ഷിച്ച് മാത്രം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഇല്ലെങ്കിൽ നഷ്ടം സംഭവിച്ചേക്കാം. കടം നൽകുന്നത് ഒഴിവാക്കുക.  

3 /7

തുലാം രാശിക്കാർക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നുണ്ട്. അനാവശ്യമായി പണം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കടം വാങ്ങുന്നത് ഒഴിവാക്കുക. ആരോ​ഗ്യം ശ്രദ്ധിക്കുക.   

4 /7

മകരം രാശിക്കാർ അമിതമായി പണം ചെലവഴിക്കാതിരിക്കാൻ ശ്രമിക്കുക. മറ്റുള്ളവരോട് അപമര്യാദയായി പെരുമാറാതിരിക്കുക. എല്ലാ കാര്യങ്ങളും ക്ഷമയോടെ ചെയ്യാൻ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ നടത്തുക.   

5 /7

വൃശ്ചികം രാശിക്കാർ മറ്റുള്ളവർക്ക് വിഷമം ഉണ്ടാകുന്ന തരത്തിൽ പെരുമാറാതിരിക്കാൻ ശ്രദ്ധിക്കുക. ജോലി സ്ഥലത്ത് ക്ഷമ കാണിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ച് നടത്തുക.   

6 /7

കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയുണ്ട്. മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കുക. മറ്റുള്ളവരോട് അപമര്യാദയായി പെരുമാറാതിരക്കാൻ ശ്രമിക്കുക.   

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola