Nila Srinish 2 Birthday: സമൂഹ മാധ്യമങ്ങളിൽ വളെര ആക്ടീവും ഏറെ ആരാധകരുമുള്ള താരദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ കുട്ടിത്താരത്തിനുള്ള അത്ര ഫാൻസ് ഇവർക്ക് ഉണ്ടോ എന്ന കാര്യം സംശയമാണ്. മറ്റാരുമല്ല പേർളിയുടെയും ശ്രീനിഷിന്റെ മകൾ നിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
മാർച്ച് 20ന് നിലയ്ക്ക് 2 വയസായി.
നിലയുടെ രണ്ടാം പിറന്നാൾ അതിഗംഭീരമായാണ് ആഘോഷിച്ചത്.
രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പേർളിയും ശ്രീനിഷും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
സെലിബ്രിറ്റീസ് ഉൾപ്പെടെ നിരവധി പേർ നിലയ്ക്ക് ആശംസകൾ നേർന്നു.
2021 മാർച്ച് 20നാണ് പേർളിക്കും ശ്രീനിഷിനും മകൾ ജനിച്ചത്.
നിലയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ വേഗമാണ് വൈറലാകാറുള്ളത്.
പേർളി തന്നെയാണ് പല വീഡിയോകളും പോസ്റ്റ് ചെയ്യാറുള്ളത്.