Mohammed Shami And Sania Mirza Marriage Fake News: ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമിയെ സാനിയ മിർസ വിവാഹം കഴിച്ചുവെന്നായിരുന്നു വാർത്ത.
ഡിവോഴ്സിന് പിന്നാലെ മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തതും വലിയ വാർത്തയായിരുന്നു.
മുൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷൊയ്ബ് മാലിക്കും നീണ്ട വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹമോചനം നേടിയത് വലിയ വാർത്തയായിരുന്നു
ഡിവോഴ്സിന് പിന്നാലെ മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തതും വലിയ വാർത്തയായിരുന്നു.
തൊട്ടുപിന്നാലെ സാനിയ മിർസയെ കുറിച്ചുള്ള വിവാഹ വാർത്തയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമിയെ സാനിയ മിർസ വിവാഹം കഴിച്ചുവെന്നായിരുന്നു ആ വാർത്ത.
ഇരുവരുടെയും വിവാഹ ചിത്രമെന്ന പേരിൽ ഒരു ഫോട്ടോയും പുറത്തുവന്നിരുന്നു. ഷമിയും സാനിയ മിർസയും ചേർന്നുനിൽക്കുന്ന ചിത്രമാണ് ഇത്തരത്തിൽ പ്രചരിച്ചിരുന്നത്.
ഷോയിബ് മാലിക്കുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം സാനിയ മിർസ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ വിവാഹം കഴിച്ചുവെന്ന അഭ്യൂഹങ്ങൾ ഈ ഫോട്ടോയ്ക്ക് തൊട്ടുപിന്നാലെ പ്രചരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇരുവരും വിവാഹിതരായിട്ടില്ല.
ചിത്രത്തിലെ സാനിയയുടെ ഭാഗം പരിശോധിച്ചപ്പോൾ സാനിയയുടെ പിതാവ് ഇമ്രാൻ മിർസ 2022 ഏപ്രിൽ 12ന് സാനിയയുടെയും മാലിക്കിൻറെയും 12-ാം വിവാഹ വാർഷിക ദിനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണെന്നത് വ്യക്തമായി
2010 ഏപ്രിൽ 15 ന് ഹൈദരാബാദിൽ നടന്ന വിവാഹ റിസപ്ഷനിൽ നിന്നെടുത്ത സാനിയ മിർസയുടെയും ഷൊയ്ബ് മാലിക്കിൻറെയും ചിത്രമാണിതെന്നത് കീവേഡ് സെർച്ചിൽ വ്യക്തമാണ്
മുഹമ്മദ് ഷമിയുടെ ചിത്രവും എഡിറ്റ് ചെയ്തതാണ്. വിവാഹ റിസപ്ഷനിൽ സാനിയക്കൊപ്പം നിൽക്കുന്ന മാലിക്കിൻറെ ചിത്രത്തിലേക്ക് ഷമിയുടെ തല വെട്ടിയൊട്ടിച്ചാണ് വൈറൽ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
മാത്രമല്ല സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹം കഴിച്ചോ എന്ന് ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ ആധികാരികമായ ഒരു വാർത്തകളും ലഭിക്കില്ല എന്നത് വലിയൊരു സത്യമാണ്
ഇതിലൂടെ സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരായി അല്ലെങ്കിൽ വിവാഹിതരാവാൻ പോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് വ്യക്തമാണ്.