ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും. ബുധൻറെ രാശിമാറ്റത്തിലൂടെ നാല് രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകാൻ പോകുന്നത്.
ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് വേദ ജ്യോതിഷത്തിൽ ബുധനെ വിശേഷിപ്പിക്കുന്നത്. ബുധൻ വൃശ്ചികരാശിയിൽ പ്രവേശിച്ചു. ബുധൻറെ രാശിമാറ്റം നാല് രാശിക്കാർക്ക് വലിയ ഭാഗ്യം നൽകും.
മേടം രാശിക്കാർക്ക് സാമ്പത്തികമായി വളർച്ചയുണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. മക്കൾക്ക് വിദേശത്ത് പഠനത്തിന് പോകാൻ അവസരം ഉണ്ടാകും. വിദേശത്ത് ബിസിനസ് ആരംഭിക്കാൻ ശ്രമിക്കുന്നവർക്കും അനുകൂല സമയമാണ്.
ചിങ്ങം രാശിക്കാർക്ക് അനുകൂല സമയമാണ്. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങൾ കൈവരും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കലാകായിക രംഗത്തും ഉയർച്ചയുണ്ടാകും.
തുലാം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും. പുതിയ ജോലി ലഭിക്കാൻ സാധ്യത. വിദ്യാർഥികൾ പഠനത്തിൽ ശോഭിക്കും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. കാർഷിക മേഖലയിൽ വിജയം ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ വാഹനം, വീട്, സ്ഥലം എന്നിവ വാങ്ങാൻ യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)