35,000 രൂപ വിലയുള്ള പൈത്താനി സാരിയാണ് മാധുരി ദീക്ഷിത് അണിഞ്ഞിരിക്കുന്നത്.
ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് ഒരുങ്ങി മാധുരി ദീക്ഷിത്. സിൽക്ക് പൈത്താനി സാരിയുടുത്തുള്ള ചിത്രമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. കൈത്തറിയിൽ സാരി ആദ്യമായി നിർമ്മിച്ച ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്ര ഔറംഗാബാദ് ജില്ലയിലെ പൈത്താൻ പട്ടണത്തിന്റെ പേരിലുള്ള സാരിയാണ് ഇത്. ഇന്നത്തെ മഹാരാഷ്ട്രയിലെ നാസിക്കിലെ Yeola പട്ടണമാണ് പൈതാനിയുടെ ഏറ്റവും വലിയ നിർമ്മാതാവ്. മാധുര്യ ക്രിയേഷൻസിൽ നിന്നുള്ള 35000 രൂപയാണ് ഈ പൈത്താനി സാരിയുടെ വില. ഗ്രീൻ, ഓറഞ്ച് നിറങ്ങളുടെ കോമ്പോയുള്ള ഈ സാരിയിലുള്ള മാധുരിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
കടപ്പാട്: മാധുരി ദീക്ഷിത് ഇൻസ്റ്റാഗ്രാം
കടപ്പാട്: മാധുരി ദീക്ഷിത് ഇൻസ്റ്റാഗ്രാം
കടപ്പാട്: മാധുരി ദീക്ഷിത് ഇൻസ്റ്റാഗ്രാം
കടപ്പാട്: മാധുരി ദീക്ഷിത് ഇൻസ്റ്റാഗ്രാം
കടപ്പാട്: മാധുരി ദീക്ഷിത് ഇൻസ്റ്റാഗ്രാം