Diabetes: രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണോ? പുരുഷന്മാർ അവഗണിക്കാൻ പാടില്ലാത്ത അഞ്ച് ലക്ഷണങ്ങൾ ഇവയാണ്

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹരോ​ഗികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഗണ്യമായി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും പ്രമേഹബാധിതരുടെ എണ്ണം വർധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

  • Dec 12, 2022, 17:14 PM IST

ടൈപ്പ് 1, ടൈപ്പ് 2, ഗർഭകാല പ്രമേഹം എന്നിവങ്ങനെ മൂന്ന് തരത്തിലുള്ള പ്രമേഹരോ​ഗബാധകളാണുള്ളത്. ടൈപ്പ് 1 പ്രമേഹം, ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ്. സാധാരണയായി ചെറുപ്പക്കാരെയാണ് ഇത് ബാധിക്കുന്നത്. ഇത്തരത്തിലുള്ള പ്രമേഹമുണ്ടെങ്കിൽ ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കില്ല. ടൈപ്പ് 1 പ്രമേഹം ഒഴിവാക്കാനാവാത്തതാണ്. ഗർഭകാല പ്രമേഹം പ്രസവശേഷം മാറുന്നതായി കാണാം. ശരീരം ഇൻസുലിനോട് ഫലപ്രദമായി പ്രതികരിക്കാത്തപ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും.

1 /5

കൂടുതൽ തവണ മൂത്രമൊഴിക്കുന്നതും ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് നീക്കം ചെയ്യാനും മൂത്രത്തിലൂടെ പുറന്തള്ളാനും വൃക്കകൾ കൂടുതൽ പരിശ്രമിക്കേണ്ടതായി വരും.

2 /5

അമിതമായ ദാഹം പ്രമേഹത്തിന്റെ ലക്ഷണമാണ്. ഗ്ലൂക്കോസ് പുറന്തള്ളുന്നതിൽ വൃക്കകളുടെ വർധിച്ച പ്രവർത്തനം കാരണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കുറയുന്നു. ഇത് അമിതമായ ദാഹത്തിലേക്ക് നയിക്കും.

3 /5

നിർജ്ജലീകരണം, ഉമിനീരിലെ ഉയർന്ന പഞ്ചസാര, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവ പ്രമേഹവുമായി ബന്ധപ്പെട്ട് വായിലുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. വായ, നാവ്, മോണ എന്നിവയെ വിവിധ രോ​ഗാവസ്ഥകൾ ബാധിച്ചേക്കാം.

4 /5

ഡയബറ്റിസ് രോ​ഗികളിൽ പലപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി ശരീരം വളരെയധികം ക്ഷീണിതമായി തോന്നുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്.

5 /5

രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തിയേക്കാം. പ്രമേഹം വളരെ ​ഗുരുതരമാകുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുക. ഇത് പുരുഷന്മാരുടെ ലൈം​ഗികശേഷി കുറയുന്നതിന് കാരണമാകും.

You May Like

Sponsored by Taboola