Budhaditya Rajayoga 2023: ബുധാദിത്യ യോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ ഭാഗ്യോദയം, ലഭിക്കും ബമ്പർ ധനലാഭം!

Surya Gochar 2023: ജ്യോതിഷമനുസരിച്ച് ബുധാദിത്യ രാജയോഗം ഉടൻ തന്നെ മീനരാശിയിൽ രൂപപ്പെടും. സൂര്യന്റെ രാശിമാറ്റത്തിലൂടെയാണ്  ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. 

Sun Transit 2023: ഗ്രഹ സംക്രമണത്തിന്റെ കാര്യത്തിൽ മാർച്ച് മാസം വളരെ അനുകൂലമാണ്. സമ്പത്ത്, ആഡംബരം, സ്നേഹം എന്നിവയുടെ കരകനായ ശുക്രൻ മാർച്ച് 12 ന് രാശി മാറും. മാർച്ച് 16 ന് വിജയം, ആത്മവിശ്വാസം, ആരോഗ്യം എന്നിവയുടെ ഘടകമായ സൂര്യൻ അതിന്റെ രാശിമാറും. ബുധൻ ഇതിനകം മീനരാശിയിലേക്ക് സംക്രമിച്ചു കഴിഞ്ഞു.  ഇത്തരമൊരു സാഹചര്യത്തിൽ മീനരാശിയിൽ ബുധ-സൂര്യ കൂടിച്ചേരൽ ശക്തമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  

1 /4

മീനരാശിയിൽ ബുധ-സൂര്യ കൂടിച്ചേരൽ ശക്തമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാർക്ക് വളരെയധികം ഫലം ലഭിക്കും.  ബുദ്ധാദിത്യ രാജയോഗത്തിലൂടെ ഇവർക്ക് അപാരമായ സമ്പത്തും ബഹുമാനവും ആദരവും ലഭിക്കും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

2 /4

ഇടവം (Taurus): ബുധാദിത്യ രാജയോഗം ഇടവ രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ഇവരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാകും, സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച, നിക്ഷേപത്തിൽ നിന്ന് ലാഭം എന്നിവയുണ്ടാകും.  അവിവാഹിതർക്ക് വിവാഹം നടക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  

3 /4

മിഥുനം (Gemini): ബുധാദിത്യ രാജയോഗം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിൽ പുരോഗതിയുണ്ടാകും. പുതിയ ജോലിക്കായുള്ള അന്വേഷണം അവസാനിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.  രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് ഈ സമയം വലിയ വിജയം കൊണ്ടുവരാൻ കഴിയും. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

4 /4

കർക്കടകം (Cancer): ബുദ്ധാദിത്യ രാജയോഗം രൂപപ്പെടുന്നതോടെ കർക്കടക രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ഈ ആളുകൾക്ക് എല്ലാ ജോലികളിലും ഭാഗ്യം കൂടെയുണ്ടാകും.  ജോലിയിൽ വിജയിക്കും. ആഗ്രഹങ്ങൾ സഫലമാകും. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതാണ്. യാത്രയ്ക്ക് സാധ്യത,  മികച്ച പ്രകടനം കാഴ്ചവയ്ക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola