Kendra Trikon Rajyog: പുതുവർഷത്തിലെ ആദ്യ മാസത്തിൽ അതായത് ജനുവരിയിലും ഫെബ്രുവരിയിലും പല ഗ്രഹങ്ങളും രാശി മാറുന്നുണ്ട് അത് എല്ലാ രാശിക്കാരേയും ബാധിക്കും. ബുധൻ ഫെബ്രുവരിയിൽ രാശിമാറും അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും.
Mercury Transit 2023: ജ്യോതിഷത്തിൽ ബുധനെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ബുധൻ അറിവ്, പഠനം, ബുദ്ധി, യുക്തിപരമായ കഴിവ് എന്നിവയുടെ കാരകനാണ്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധനെ പറയുന്നത്. ഫെബ്രുവരിയിൽ മകരരാശിയിൽ ബുധൻ സംക്രമിക്കും. അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും.
ഫെബ്രുവരിയിൽ മകരരാശിയിൽ ബുധൻ സംക്രമിക്കും. അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഇതിലൂടെ 3 രാശികളിൽ ഉള്ളവർക്ക് വൻ നേട്ടങ്ങൾ ലഭിക്കും
മേടം: ബുധന്റെ സംക്രമം മേടം രാശിക്കാർക്ക് ശുഭകരമായ സ്വാധീനമുണ്ടാക്കും. ഈ രാശിമാറ്റത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മേടം രാശിയുടെ പത്താം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇത് എല്ലാ പ്രവർത്തനങ്ങളിലും വിജയം കൈവരിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. വ്യവസായികൾക്ക് നല്ല ലാഭം ലഭിക്കും.
മകരം: ഫെബ്രുവരി ആദ്യം ബുധൻ മകര രാശിയിൽ പ്രവേശിക്കും. ഈ സംക്രമം ഈ രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. സംക്രമത്തിൽ നിന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. അവിവാഹിതർക്ക് വിവാഹം കഴിക്കാം. മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കും.
തുലാം: തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ബുധന്റെ സംക്രമം. ഈ സംക്രമത്തിൽ നിന്ന് രൂപംകൊണ്ട കേന്ദ്ര ത്രികോണം രാജയോഗം തുലാം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് ഭൗതിക സുഖങ്ങളിൽ മികവുണ്ടാകും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങുന്നതിനും സാധ്യതയുണ്ട്. പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് വളരെ ഫലപ്രദമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)