Green grapes: ക്യാൻസറിനെ പോലും തടയും; പച്ച മുന്തിരിയിലുണ്ട് അത്ഭുത ഗുണങ്ങൾ!

മലയാളികള്‍ക്കിടയില്‍ എക്കാലവും ആരാധകര്‍ ഏറെയുള്ള ഫലവര്‍ഗങ്ങളില്‍ ഒന്നാണ് പച്ച മുന്തിരി. വേനല്‍ക്കാലത്ത് പച്ച മുന്തിരിക്കുള്ള ഡിമാന്‍ഡ് വളരെ വലുതാണ്.

 

Benefits Of Green Grapes: രുചികരമാണെന്നതിനുമപ്പുറം പച്ച മുന്തിരിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവ് പച്ച മുന്തിരിക്കുണ്ട്.

1 /6

ഓര്‍മ്മ ശക്തിയും തലച്ചോറിന്റെ ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ പച്ച മുന്തിരി സഹായിക്കും.  

2 /6

പച്ച മുന്തിരി കഴിച്ചാല്‍ ജലദോഷം, ചുമ പോലെുള്ള സാധാരണ രോഗങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാകും.   

3 /6

കിഡ്‌നി സ്‌റ്റോണിനെ തടയാന്‍ ജലാംശം കൂടുതലുള്ള പച്ച മുന്തിരികള്‍ക്ക് സാധിക്കും.  

4 /6

മുന്തിരിയിലെ ആന്റി ഓക്സിഡന്റുകള്‍ ചില തരം ക്യാന്‍സറുകളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. റെസ്വെറാട്രോള്‍ വീക്കം കുറയ്ക്കുക, ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുക, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാപനവും തടയുക തുടങ്ങിയ ജോലികള്‍ പച്ച മുന്തിരി മികച്ച രീതിയില്‍ കൈകാര്യം ചെയ്യും.   

5 /6

പച്ച മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും.  

6 /6

കോപ്പറിന്റെയും വിറ്റാമിന്‍ കെയുടെയും സമ്പന്നമായ ഉറവിടമാണ് പച്ച മുന്തിരി. ഇത് ഊര്‍ജ ഉത്പ്പാദനത്തിനും ബലമേറിയ പേശികള്‍ക്കും അത്യന്താപേക്ഷിതമാണ്.

You May Like

Sponsored by Taboola