High Carb Foods: വൈറ്റ് ബ്രെഡ്, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, കേക്കുൾ തുടങ്ങിയ ഉയർന്ന അളവിൽ കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ നിങ്ങളെ സഹായിക്കും.
കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന് ആവശ്യമായ ഘടകമാണ്. എന്നാൽ അവ അമിതമാകുമ്പോൾ ശരീരഭാരം വർധിക്കുകയും വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
വൈറ്റ് ബ്രെഡ്, പാസ്ത എന്നിവയിൽ ഉയർന്ന അളവിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അനാരോഗ്യകരമായ ഭക്ഷണങ്ങളാണ്.
പഞ്ചസാര ചേർത്ത പാനീയങ്ങൾ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇത് ദന്തപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരീരഭാരം വർധിക്കുന്നതിനും ടൈപ്പ് 2 പ്രമേഹം വരുന്നതിനും ഇത് കാരണമാകുന്നു.
മിഠായികളും മധുരപലഹാരങ്ങളും ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ ശരീരഭാരം വർധിപ്പിക്കുന്നതിനും പ്രമേഹത്തിലേക്ക് നയിക്കുന്നതിനും കാരണമാകും.
ഫ്രഞ്ച് ഫ്രൈസും ചിപ്സും എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ ഇവയിൽ അനാരോഗ്യകരമായ കൊഴുപ്പുകളും ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗസാധ്യത വർധിപ്പിക്കും.
കേക്കുകളിലും പേസ്ട്രികളിലും പഞ്ചസാര, ശുദ്ധീകരിച്ച മാവ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം വർധിക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.