Venus Transit 2025: ശുക്ര പരിവർത്തനം ഈ രാശിക്കാർക്ക് കൊണ്ടുവരും നിരവധി നേട്ടങ്ങൾ; ഭാ​ഗ്യരാശികൾ ഇവർ

ശുക്രൻ ശുഭസ്ഥാനത്താണെങ്കിൽ ഭാഗ്യം തേടിയെത്തും. ശുക്രൻ ശുഭസ്ഥാനത്തല്ലെങ്കിൽ വലിയ ദോഷങ്ങളുണ്ടാകും.

  • Jan 07, 2025, 19:14 PM IST
1 /5

ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. നിലവിൽ അവിട്ടം നക്ഷത്രത്തിലാണ് ശുക്രൻ സ്ഥിതി ചെയ്യുന്നത്. ഇത് ചില രാശിക്കാർക്ക് ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാരെയാണ് ശുക്രൻ അനുഗ്രഹിക്കുന്നതെന്ന് അറിയാം.

2 /5

മേടം (Aries): മേടം രാശിക്കാർക്ക് നിലവിലുള്ള പ്രയാസങ്ങളെല്ലാം ഇല്ലാതാകും. മാനസിക വിഷമങ്ങൾ കുറയും. സമ്പത്ത് വർധിക്കും. സഹോദരങ്ങളുമായി ഐക്യം വർധിക്കും. കുടുംബത്തിൻറെ സാമ്പത്തിക ബാധ്യതകൾ ഇല്ലാതാകും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകും.

3 /5

മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം ലഭിക്കും. ബിസിനസിൽ വലിയ വളർച്ചയുണ്ടാകും. വസ്തു വാങ്ങാനും സ്വർണം വാങ്ങാനും യോഗം ഉണ്ടാകും. സമ്പത്തിൽ വർധനയുണ്ടാകും. സാമ്പത്തിക ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങൾ ഫലം കാണും.

4 /5

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സമ്പാദ്യം വർധിക്കും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. പേരും പ്രശസ്തിയും വർധിക്കും.

5 /5

മീനം (Pisces): മീനം രാശിക്കാർക്ക് സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനമുണ്ടാകും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം മികച്ചതാകും. വാഹനം സ്വന്തമാക്കാനാകും. വിദ്യാരംഗത്തും ശോഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola