Fire Accident: ഷാർജയിൽ വെയർഹൗസിൽ തീപിടുത്തം; ആർക്കും പരിക്കേറ്റിട്ടില്ല

Fire Accident In Sharjah: തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു.  ഉച്ചക്ക് 3:05 നായിരുന്നു തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2024, 01:33 AM IST
  • ഷാർജയിൽ വെയർഹൗസിൽ തീപിടുത്തം
  • സംഭവം നടന്നത് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്
  • തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു
Fire Accident: ഷാർജയിൽ വെയർഹൗസിൽ തീപിടുത്തം; ആർക്കും പരിക്കേറ്റിട്ടില്ല

ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടുത്തം. ഷാര്‍ജ വ്യവസായ മേഖല 6 ല്‍ ഉപയോഗിച്ച കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.  സംഭവം നടന്നത് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്. 

Also Read: മത്സ്യബന്ധന നിയമം ലംഘിച്ചു പത്ത് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു.  ഉച്ചക്ക് 3:05 നായിരുന്നു തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ മുവേല, സംനന്‍, അല്‍ സജ്ജ എന്നീ മൂന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല ഇത് കണ്ടെത്താന്‍ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി.

Also Read: തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...

സൗദിയില്‍ ഈ വർഷം വേനൽ കടുത്തേക്കുമെന്ന് റിപ്പോർട്ട്

സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനൽ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. 

Also Read: 1 വർഷത്തിനു ശേഷം മാളവ്യരാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറും, അപാര ധനനേട്ടത്തിനൊപ്പം വൻ പുരോഗതിയും!

 

വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള  മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. വേനൽക്കാലത്ത് പ്രകടമാകുന്ന കാലാവസ്ഥ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും സമയാസമയങ്ങളിൽ അവ വ്യക്തമാക്കാനും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും നൂതന ഉപകരണങ്ങളും ദേശീയ കാലാവസ്ഥ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതായും കേന്ദ്ര വക്താവ് ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News