റിയാദ്: മക്കയിൽ പാർട്ടികൾക്കും മറ്റും ഭക്ഷണമൊരുക്കുന്ന ഭക്ഷണശാലകളിലും അതായത് മത്ബഖുകൾക്കും റെസ്റ്റോറന്‍റുകളിലും ഇറച്ചി വിൽപനക്ക് ഇലക്ട്രോണിക് ത്രാസ് (മീസാൻ) നിർബന്ധമാക്കിയിരിക്കുകയാണ്. മക്ക മുൻസിപ്പാലിറ്റി മൂന്ന് മാസം മുൻപാണ് മത്ബഖുകൾക്കും റെസ്റ്റോറൻറുകൾക്കും പരീക്ഷണാർത്ഥം മീസാൻ സംരംഭം ആരംഭിച്ചത്.
Also Read: മരുമകന്‍ കോടികൾ തട്ടിയെടുത്തു; പ്രവാസിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി
അതിപ്പോൾ മത്ബഖുകൾക്കും റെസ്റ്റോറൻറുകൾക്കും നിർബന്ധമാക്കിയിരിക്കുകയാണ്. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയുണ്ടാകും. ആയിരം റിയാൽ മുതലാണ് പിഴ. എന്നാൽ ഈ തെറ്റ് വീണ്ടുമാവർത്തിച്ചാൽ പിഴ ആയിരത്തിൽ നിന്നും പതിനായിരമാകും. ഇതിലൂടെ ലക്ഷ്യമിടുന്നത് മത്ബഖുകളിലും റെസ്റ്റോൻറുകളിലും നടത്തുന്ന ഇറച്ചി വിൽപന വ്യവസ്ഥാപിതമാക്കുക എന്നതാണെന്ന് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ എൻജി. അബ്ദുള്ള അൽസാഇദി പറഞ്ഞു.
Also Read: 12 വർഷത്തിന് ശേഷം ഗ്രഹങ്ങളുടെ അപൂർവ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടം!
ഇതിന് കീഴിൽ വിശുദ്ധ നഗരത്തിലെ റെസ്റ്റോറന്റുകളിലും അടുക്കളകളിലും പാകം ചെയ്ത മാംസവും ഭക്ഷണവും ആളുകളുടെ എണ്ണത്തിനല്ല തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വിൽക്കണം. ആളുകളുടെ എണ്ണത്തിനനുസരിച്ച് തൂക്കത്തിലും അളവിലും നിയന്ത്രണമില്ലാതെ ഇറച്ചി വിൽപന നടത്തുന്ന രീതിക്ക് പകരമാണ് ഡിജിറ്റൽ മീസാൻ സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താവിന് ന്യായമായ അളവിൽ ഇറച്ചി ലഭിക്കാൻ സഹായിക്കും. ഡിജിറ്റൽ തൂക്കയന്ത്രം ഒരോ സ്ഥാപനത്തിലും ഉണ്ടാകണാം. ഒപ്പം ഉപഭോക്താവിന് മുന്നിൽ ഇറച്ചിയുടെ തരവും വിലയും കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും വേണം. തൂക്കത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം ഓർഡർ സ്വീകരിക്കേണ്ടത്. കൂടാതെ അസ്ഥികൾ, കുടൽ പോലുള്ളവ കൂട്ടിക്കലർത്തി തൂക്കം വ്യക്തമാക്കാതെ ആളുകളെ വാങ്ങാൻ നിർബന്ധിക്കരുതെന്നും മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...