Vaashi Movie OTT Update : ടോവിനോയും കീർത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വാശി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 17 അർദ്ധരാത്രിയോടെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ടൊവീനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷത്തിലെത്തിയ ചിത്രം ജൂൺ 17 നാണ് തീയറ്ററുകളിലെത്തിയത്. നടനായ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാശി. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തിൻറെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. നിലവിലെ സൂചനകൾ പ്രകാരം 10 കോടി രൂപക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയത്. എന്നാൽ തുകയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ നെറ്റ്ഫ്ലിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല. ചിത്രം വിറ്റത് റെക്കോർഡ് തുകയ്ക്കെന്നാണ് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കീർത്തി സുരേഷ് ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.
A couple on two sides of the same case. Will their relationship succeed or will they choose their profession?
Vaashi arrives on Netflix on 17th July in Malayalam, Tamil and Telugu!@KeerthyOfficial @ttovino pic.twitter.com/QaZuqNqdqd— Netflix India South (@Netflix_INSouth) July 15, 2022
സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ടോവിനോ നായകനായി എത്തിയ ചിത്രം ഡിയർ ഫ്രണ്ട് ജൂലൈ 10 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. ടൊവീനോ തോമസ് ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ജൂൺ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാനായിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ ചിത്രത്തിന് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അഞ്ച് സുഹൃത്തുക്കളുടെ കഥയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഡിയർ ഫ്രണ്ടിന്റെ പ്രമേയം. ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റിന്റെയും ആശിഖ് ഉസ്മാൻ പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ്.
ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം അയാൾ ഞാനല്ലയിലൂടെയായിരുന്നു വിനീത് കുമാർ സിനിമ സംവിധാന രംഗത്തേക്ക് എത്തിയത്. ബാലതാരമായി സിനിമയിലെത്തിയ വിനീത് കുമാർ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹതാരമായും നായകനായും ഒക്കെ വിനീത് കുമാർ അഭിനയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവല്‍, ദ ടൈഗര്‍, കൊട്ടാരം വൈദ്യൻ, ഫ്ലാഷ്, തിരക്കഥ, അരുണം, വാല്‍മീകം, സെവെൻസ്, ഇത് നമ്മുടെ കഥ തുടങ്ങിയ ചിത്രങ്ങളില്ലാം വിനീത് പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിനീത് നായകനായി എത്തിയ ചിത്രം കണ്മഷി ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...