വമ്പൻ ഹിറ്റുകൾ പിറക്കുന്നില്ല എന്ന പഴി മലയാള സിനിമ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മറ്റ് തെന്നിന്ത്യൻ ഭാഷകൾ പോലെയല്ല, ബിഗ് ബജറ്റ് ചിത്രങ്ങൾ മോളിവുഡിൽ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. എന്നാൽ കുറഞ്ഞ ചിലവിൽ വന്ന് പണം വാരിപ്പോകുന്ന പടങ്ങൾക്ക് മലയാളത്തിൽ പഞ്ഞമില്ല താനും.
ഇപ്പോൾ ഇതാ വെറും രണ്ടാഴ്ച വ്യത്യാസത്തിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങൾ മോളിവുഡിന്റെ പ്രതിച്ഛായ മാറ്റുന്ന രീതിയിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച മൂന്ന് ചിത്രങ്ങൾ. മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾ.
ALSO READ: 50 കോടി ക്ലബ്ബിൽ'മഞ്ഞുമ്മൽ ബോയ്സ്' ! ഒടുവിൽ ഉലകനായകനെയും കണ്ടു
ആഖ്യാനത്തിലെയും അവതരണത്തിലെയും വ്യത്യസ്തത മൂന്ന് ചിത്രങ്ങളെയും മികച്ചതാക്കി എന്ന് തന്നെ പറയാം. ബ്ലാക്ക് ആൻഡ് വൈറ്റ് പാറ്റേണിലെത്തിയ ഭ്രമയുഗം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വേഷപ്പകർച്ച കൊണ്ടാണ് ശ്രദ്ധേയമായത്. വെറും 3 കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി മുന്നോട്ട് പോകുന്ന ചിത്രമാണെങ്കിലും ഭ്രമയുഗം ഒരിക്കലും പ്രേക്ഷകരെ മടുപ്പിച്ചില്ല.
കൗമാരക്കാരുടെ പ്രണയവും വിരഹവും ആവലാതികളും പ്രതിസന്ധികളുമെല്ലാം വരച്ചുകാട്ടിയ ചിത്രമായിരുന്നു പ്രേമലു. യുവതാരങ്ങളിൽ ശ്രദ്ധേയരായ നസ്ലെനും മമിത ബൈജുവുമാണ് പ്രേമലുവിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത പ്രേമലു വിജയകരമായി പ്രദർശനം തുടരുകയാണ്.
യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. കൊടൈക്കനാൽ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സർവൈവൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 9നാണ് പ്രേമലു തിയേറ്ററുകളിലെത്തിയത്. തൊട്ടുപിന്നാലെ ഫെബ്രുവരി 15ന് ഭ്രമയുഗവും 22ന് മഞ്ഞുമ്മൽ ബോയ്സും എത്തി. വൈകാതെ തന്നെ ഈ മൂന്ന് ചിത്രങ്ങളും 50 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് 12-ാം ദിനമാണ് പ്രേമലു 50 കോടി ക്ലബിലെത്തിയതെങ്കിൽ 10-ാം ദിനം ഭ്രമയുഗം ഈ നേട്ടം സ്വന്തമാക്കി. ഈ രണ്ട് ചിത്രങ്ങളെയും കടത്തിവെട്ടിയ മഞ്ഞുമ്മൽ ബോയ്സ് വെറും 7 ദിവസം കൊണ്ടാണ് 50 കോടി ക്ലബിൽ ഇടംപിടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.