ന്യൂഡല്‍ഹി: യെസ്മ ഉള്‍പ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഐടി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നീ വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണ് 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞിരിക്കുന്നത്.
ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും തടഞ്ഞിട്ടുണ്ട്. യെസ്മ, ഡ്രീംസ് ഫിലിംസ്, ട്രൈ ഫ്ളിക്ക്സ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, വൂവി, അൺകട്ട് അദ്ദ, ബെഷാരംസ്, ന്യൂഫ്ളിക്സ്, മൂഡ്എക്സ്, മോജ്ഫ്ളിക്സ്, ഹോട്ട്ഷോട്ട്സ്, ഐപി, ഫുഗി, ചിക്കൂഫ്ളിക്സ്, പ്രൈംപ്ലേ എന്നീ പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണമാണ് നിർത്തിവെച്ചത്.
Ministry of I&B blocks 18 OTT platforms for obscene and vulgar content after multiple warnings; 19 websites, 10 apps, 57 social media handles of OTT platforms blocked nationwide, says the government. pic.twitter.com/03ojj3YEiF
— ANI (@ANI) March 14, 2024
യെസ്മയില്‍ ഒരു മാസത്തെ സബ്സ്ക്രിപ്ഷന് 111 രൂപയായിരുന്നു ഈടാക്കിയിരുന്നത്. മൂന്ന് മാസത്തേയ്ക്ക് 333 രൂപയും ആറ് മാസത്തേയ്ക്ക് 555 രൂപയുമായിരുന്നു സബ്സ്ക്രിപ്ഷന് ചാര്‍ജ്. നാന്‍സി എന്ന ചിത്രമാണ് യെസ്മ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ആദ്യമായി സംപ്രേഷണം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.