Mumbai: ബോളിവുഡ് താരം കങ്കണ റാണവത്തിന് (Kangana Ranaut) കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച്ച തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിവരം അറിയിച്ചത്. വിവിധ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ടെസ്റ്റ് ചെയ്തതാണെന്നും തുടർന്ന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നുവെന്നും താരം അറിയിച്ചു. യോഗ ചെയ്യുന്ന ഒരു ചിത്രത്തോടൊപ്പമാണ് താരം രോഗവിവരം പങ്ക് വെച്ചത്.
ചെറിയ തോതിൽ ക്ഷീണവും കണ്ണിന് എരിച്ചിലും തോന്നിയത് കൊണ്ടാണ് ടെസ്റ്റ് ചെയ്തതെന്നും തുടർന്ന് രോഗബാധ (Covid 19) സ്ഥിരീകരിക്കുകയായിരുന്നുവെന്നും താരം അറിയിച്ചു. ഇപ്പോൾ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ആണെന്നും വൈറസ് എന്റെ ശരീരത്തിൽ ഒരു പാർട്ടി നടത്തുന്ന വിവരം താൻ അറിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു. എന്നാൽ ഞാൻ ഉടൻ തന്നെ അതിനെ നശിപ്പിക്കുമെന്ന് തനിക്ക് അറിയാമെന്നും താരം കൂട്ടിച്ചേർത്തു. അതിന് നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കരുതെന്നും കങ്കണ ആവശ്യപ്പെട്ടു.
ALSO READ: Covid19: നടി പൂർണ്ണിമയ്ക്കും ഭർത്താവ് ഭാഗ്യരാജിനും കൊവിഡ്
നിങ്ങൾ പേടിക്കുകയാണെങ്കിൽ അത് നിങ്ങളെ കൂടുതൽ പീഡിപ്പിക്കാൻ ശ്രമിക്കും. നമ്മുക്ക് ഈ കോവിഡ് 19 വൈറസിനെ നശിപ്പിക്കണം. അത് വെറും ഒരു പനി പോലെ മാത്രമേ ഉള്ളൂവെന്നും കങ്കണ പറഞ്ഞു. ഹർ ഹർ മഹാദേവ് എന്ന് പറഞ്ഞ് കൊണ്ടാണ് താരം തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ALSO READ: Shilpa Shetty യുടെ കുടുംബത്തിന് Covid 19 രോഗബാധ സ്ഥിരീകരിച്ചു
മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കങ്കണ പലതവണ വിവാദത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കങ്കണയെ ഈയിടെ ട്വിറ്ററിൽ (Twitter) നിന്നും സ്ഥിരമായി ബാൻ ചെയ്തിരുന്നു. കങ്കണയുടെ പോസ്റ്റുകൾ ട്വിറ്ററിന്റെ വിദ്വേഷ സംഭാഷണത്തിനെതിരെയും മോശം പെരുമാറ്റത്തിനെതിരെയുമുള്ള നയങ്ങളെ ലംഘിച്ചതിനെ തുടർന്നായിരുന്നു ഇത്. അതിന് ശേഷം കങ്കണ ഇൻസ്റ്റാഗ്രാമിൽ വളരെയധികം ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...