Iyer in Arabia: പ്രണയ ജോഡികളായി ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും! 'അയ്യർ ഇൻ അറേബ്യ'യിലെ 'മഴവിൽ പൂവായ്' ​ഗാനം ശ്രദ്ധനേടുന്നു

Iyer in Arabia Movie Song: കുടുംബ ബന്ധങ്ങൾക്ക് പ്രധാന്യം നൽകി ഒരുങ്ങുന്ന ആക്ഷേപഹാസ്യ ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'.

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 12:28 PM IST
  • വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ, പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എംഎ നിഷാദ് ആണ്
  • 'അയ്യർ ഇൻ അറേബ്യ' ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
  • മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ
Iyer in Arabia: പ്രണയ ജോഡികളായി ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും! 'അയ്യർ ഇൻ അറേബ്യ'യിലെ 'മഴവിൽ പൂവായ്' ​ഗാനം ശ്രദ്ധനേടുന്നു

'അയ്യർ ഇൻ അറേബ്യ'യിലെ 'മഴവിൽ പൂവായ്' എന്ന ​ഗാനം പുറത്തിറങ്ങി. പ്രണയ ജോഡികളായി ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും പ്രത്യക്ഷപ്പെട്ട ​ഗാനം വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. ബികെ ഹരിനാരായണന്റേതാണ് വരികൾ. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ, പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എംഎ നിഷാദ് ആണ്.

ആനന്ദ് മധുസൂധനൻ സം​ഗീതം പകർന്ന ഗാനത്തിൽ ചിത്രത്തിലെ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഡയാന ഹമീദും എത്തുന്നുണ്ട്. 'ഉടൽ' എന്ന ചിത്രത്തിൽ നായികാനായകന്മാരായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയ ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അയ്യർ ഇൻ അറേബ്യ' ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ALSO READ: പേടിപ്പിക്കാന്‍ മമ്മൂട്ടി, അവസാന കടമ്പയും കടന്ന് ഭ്രമയുഗം; സെന്‍സറിംഗ് പൂര്‍ത്തിയായി

കുടുംബ ബന്ധങ്ങൾക്ക് പ്രധാന്യം നൽകി ഒരുങ്ങുന്ന ആക്ഷേപഹാസ്യ ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരമായിരിക്കും സമ്മാനിക്കുകയെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ. ചിത്രസംയോജനം: ജോൺകുട്ടി. സംഗീതം: ആനന്ദ് മധുസൂദനൻ. ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്. ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്. സൗണ്ട് ഡിസൈൻ: രാജേഷ് പി എം. കലാസംവിധാനം: പ്രദീപ് എം വി. വസ്ത്രാലങ്കാരം: അരുൺ മനോഹർ. മേക്കപ്പ്: സജീർ കിച്ചു. പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി. അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു. സ്റ്റിൽസ്: നിദാദ്. ഡിസൈൻ: യെല്ലോടൂത്ത്. പിആർ ആൻഡ് മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്. പിആർഒ: എഎസ് ദിനേഷ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News