പാലക്കാട്: ആന വിരളുന്നത് പുതിയ സംഭവമൊന്നുമല്ലെന്ന് അറിയാമല്ലോ. ചിലപ്പോ പടക്കം പൊട്ടുന്നതോ, അല്ലെങ്കിൽ പട്ടി കുരക്കുന്നതോ വണ്ടി ഹോൺ അടിക്കുന്നതോ വരെ കേട്ട് വിരണ്ട ഒാടിയ ആനകൾ നിരവധിയാണ്. അത്തരത്തിലൊരു സംഭവമാണ് തിങ്കളാഴ്ച പാലക്കാട് മാത്തൂർ തെരുവത്ത് പള്ളി നേർച്ചക്കിടെയാണ് സംഭവം ഉണ്ടായത്.
Visual Credit: mr.palakkadan Instagram Page
ഇന്നലെ രാത്രിയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന ഒരാൾക്ക് താഴെ വീണ് പരിക്കുണ്ട്. ഇരു ചക്ര വാഹനങ്ങളിൽ ചിലത് തട്ടിയിടുകയും കേടു പാടു വരുത്തുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ ആനയെ തളച്ചു. അതിനിടയിൽ കോട്ടായി പോലീസിന് നേരെ ചിലർ കല്ലെറിഞ്ഞതിനെ തുടർന്ന് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി.
തൃശ്ശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്. അതേസമയം ആനയെ പരിപാടിക്ക് എഴുന്നള്ളിക്കാൻ അനുമതിയില്ലായിരുന്നെന്നും പരാതിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...