കൊച്ചി: കോൺഗ്രസിന്റെ (Congress) ഇന്ധന വിലവർധനക്കെതിരായ (Fuel price hike) ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ (Joju George) കാർ (Car) തകർത്ത കേസിൽ പ്രതികളുടെ ജാമ്യപേക്ഷയിൽ കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. മുൻ മേയർ ടോണി ചമ്മിണി (Tony Chammani) ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയായി.
സിനിമാകാര്യങ്ങൾക്ക് പോകുമ്പോൾ സ്വന്തം വാഹനം തടഞ്ഞതിനെ തുടർന്ന് ജോജു കയർത്തെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ജാമ്യത്തിനുള്ള തുക നാശ നഷ്ടത്തിന്റെ 50 ശതമാനമായി നിശ്ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ധന വിലവർധനവിനെതിരെ നവംബർ ഒന്നിന് കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് കാർ തകർത്തത്.
കേസിൽ മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്. കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെ പ്രതികളായ ഏഴ് കോൺഗ്രസ് പ്രവർത്തകർ മരട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു.
സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും.
കോൺഗ്രസ് (Congress) പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് പൊലീസ് (Police) രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജു ജോർജിന്റെ (Joju George) വാഹനം തകർത്തതും ഗതാഗത തടസ്സം സൃഷ്ടിച്ചതുമാണ് രണ്ട് കേസുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...