ഇടുക്കി: ഇടുക്കിയ്ക്ക് പുത്തൻ പ്രതീക്ഷയേകി വാനില കൃഷി വീണ്ടും സജീവമാകുന്നു. പൊന്നും വിലയാണ് വാനില കൃഷി വ്യാപിയ്ക്കാന്‍ ഇടയാക്കിയത്.ഒരു കിലോ ഉണക്ക വാനിലയ്ക്ക് 5000 രൂപവരെയാണ് നിലവിലെ വിപണി വില.ഇടുക്കിയിൽ വീണ്ടും വാനില കൃഷി സജീവമായി. ഒരുകാലത്ത് ഇടുക്കിയിലേയും വയനാട്ടിലേയും കര്‍ഷകരുടെ നട്ടെല്ലായിരുന്നു വാനില കൃഷി.
90 കളില്‍ ഇടുക്കിയില്‍ എത്തിയ വാനില, നിരവധി മേഖലകളില്‍ സജീവമായി കൃഷി ചെയ്തിരുന്നു.ഏലം കൃഷി ഉപേക്ഷിച്ച് പോലും വാനിലയിലേയ്ക് തിരിഞ്ഞവരുമുണ്ടായിരുന്നു.എന്നാല്‍ രണ്ടായിരത്തോടെ വാനിലയുടെ വില കുത്തനെ ഇടിഞ്ഞു. നിലവില്‍ വില ഉയർന്നെങ്കിലും സജീവമായി കൃഷിയിലേയ്ക്ക് മടങ്ങിവരുന്നവര്‍ കുറവാണ്. താരതമ്യേന പരിപാലന ചെലവ് കുറവായതിനാല്‍ വാനിലയെ ഇടവിളയായി പരിപാലിയ്ക്കുന്നവരുമുണ്ട്.
വാനിലയുടെ വില കുതിച്ച് ഉയരുമ്പോള്‍ സംസ്ഥാനത്ത് നാമമാത്ര കൃഷി മാത്രമാണുള്ളത്. എന്നാൽ ഭാവിയിൽ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കും വിധം ഇടുക്കിയിൽ വീണ്ടും വാനില കൃഷി സജീവമാകുമെന്നാണ് പ്രതീക്ഷ.മെക്സിക്കയിൽ നിന്നുള്ള ഓര്‍ക്കിഡ് വംശത്തില്‍പ്പെട്ട താരതമ്യേന ഉയരമേറിയ ഈര്‍പ്പവും ചൂടും ഉള്ള പ്രദേശത്ത് വളരുന്ന വാനിലയാണ് ഇടുക്കിയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനം.ഏലവും കുരുമുളകും പ്രതിസന്ധി നേരിടുന്നതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ ഇടവിളയായി വാനിലയെ വീണ്ടും പരീക്ഷിയ്ക്കാന്‍ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.