V Shivankutty: പ്ലസ് വൺ പ്രവേശനം; മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച്: പ്രഖ്യാപനവുമായി ശിവൻകുട്ടി

Kerala Plus one admission 2023: മലപ്പുറം ജില്ലയെ അവ​ഗണിക്കുന്നു എന്നത് അനാവശ്യമായ ആരോുണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 11:46 AM IST
  • മലപ്പുറം ജില്ലയെ അവ​ഗണിക്കുന്നു എന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ എല്ലാം അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • ഇതിനിടയിൽ ആണ് മലപ്പുറം ജില്ലയുടെ സ്ഥിതി കണക്കിലെടുത്ത് പ്രത്യേകമായി പരി​ഗണന നൽകുന്നത്.
V Shivankutty: പ്ലസ് വൺ പ്രവേശനം; മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച്: പ്രഖ്യാപനവുമായി ശിവൻകുട്ടി

കോഴിക്കോട്: പ്ലസ് വൺ പ്രവേനത്തിന് മലപ്പുറം ജില്ലയിൽ 14 അധിക ബാച്ച് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് വിദയാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുുകൾ മലപ്പുറത്തേക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയെ അവ​ഗണിക്കുന്നു എന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ എല്ലാം അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലസ് വൺ പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ആകെയുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ 3,70,590 ആണ്. വി.എച്ച്.എസ്.ഇ 33,030. അൺ എയിഡഡ് 54,585. ആകെ സീറ്റുകൾ 4,58,205 ആണ്.

ആകെ അപേക്ഷക 4,59,330 ആണ്. ഇതിനിടയിൽ ആണ് മലപ്പുറം ജില്ലയുടെ  സ്ഥിതി കണക്കിലെടുത്ത് പ്രത്യേകമായി പരി​ഗണന നൽകുന്നത്. മലപ്പുറം ജില്ലയിൽ 80,922 വിദ്യാർത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സർക്കാർ, എയിഡഡ് സീറ്റുകൾ 55,590 ആണുള്ളത്. അൺ എയിഡഡ് സീറ്റുകൾ 11,286 ആണ്. വൊക്കേഷണൽ ഹയർ സെക്കണ്ടറി 2,820 ഉം, അൺ എയിഡഡിൽ ഒരാൾ പോലും ചേരുന്നില്ലാ എങ്കിൽ ഇനി വേണ്ട സീറ്റുകൾ 22,512 ആണ്. 

ALSO READ: പട്ടികജാതി വിദ്യാർഥികൾക്ക് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് സ്വകാര്യസ്ഥാപനം തട്ടിയത് 2.54 കോടി സർക്കാർഫണ്ട്

അൺ എയിഡഡ് കൂടി കണക്കിലെടുക്കുമ്പോൾ 11,226 സീറ്റുകൾ വേണം. മാർജിനൽ സീറ്റ് വർദ്ധനവിന് പുറമേ 81 താൽക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ആവശ്യമായ വിദ്യാർത്ഥികൾ ഇല്ലാത്ത 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ഒന്നാം അലോട്ട്‌മെന്റിൽ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യുന്നതാണ്. ഈ വർഷം എസ്.എസ്.എൽ.സിയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ അനുവദിക്കും. 

എയ്ഡഡ് മേഖലയിൽ കൂടുതൽ സീറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കാനായി വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകും. ഉടൻ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. താൽകാലിക ബാച്ച് ആകും അനുവദിക്കുക എയ്ഡഡ് മേഖലയിൽ അനുവദിക്കുക. അടുത്ത വർഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാധ്യമായത് എല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News