പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിന്റെ കുടുംബത്തെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സിദ്ധാർത്ഥിന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി സിദ്ധാർത്ഥിന്റെ പിതാവിനെ അറിയിച്ചു.
സംഭവത്തിന് പിന്നിൽ ഉള്ളവർ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. യാതൊരുവിധ രാഷ്ട്രീയ താൽപര്യവും ഇക്കാര്യത്തിൽ പരിഗണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സിപിഐഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് ആർ ജയദേവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ റഹീം, നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഹരിക്കേശൻ നായർ, കൗൺസിലർ എം എസ് ബിനു തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ALSO READ: സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയത് താലിബാൻ മോഡലിൽ; എസ്എഫ്ഐക്കെതിരെ കെ സുരേന്ദ്രൻ
സിദ്ധാർത്ഥന്റെ കേസ് തേച്ചുമായ്ക്കാൻ ശ്രമമെന്ന് ചെന്നിത്തല
കേസ് തേച്ചുമായ്ക്കാൻ ശ്രമമെന്ന് രമേശ് ചെന്നിത്തല. 'വയനാട് മുൻ എംഎൽഎ സി.കെ ശശീന്ദ്രൻ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തി'.ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയത് പ്രതികളെ മോചിപ്പിക്കാൻ. പ്രതികളെ CPM ഓഫീസിൽ സംരക്ഷിച്ചു.
കേസ് അട്ടിമറിക്കാൻ എസ് എച്ച് ഒ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം
ഡീൻ എം.കെ നാരായണന് എല്ലാം അറിയാം. അതിനാൽ തന്നെ ഡീനിനെ രക്ഷിക്കാൻ മന്ത്രി ചിഞ്ചുറാണി ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. അക്രമികളെ പിന്തുണച്ച സീനിനെ മന്ത്രി പിന്തുണച്ചെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.