തിരുവനന്തപുരം: ഒരു ബി.ജെ.പി പ്രതിനിധി പോലുമില്ലാത്ത സംസ്ഥാനത്തേക്ക് ഇത്തവണ ബജറ്റിൽ എന്ത് കിട്ടിയേക്കും എന്നതാണ് കേരളത്തിൻറെ ചെറുതല്ലാത്ത ഒരു വലിയ ആശങ്ക. സംസ്ഥാനത്തിന് അർഹമായ പരിഗണന കേന്ദ്രം നൽകുമോ എന്നത് രാഷ്ച്രീയ നീരീക്ഷകരും സംശയം ഉയർത്തുന്ന കാര്യമാണ്.
അതെന്തായാലും കഴിഞ്ഞ വട്ടത്തെ ബജറ്റിൽ ധനമന്ത്രി പറഞ്ഞതൊക്കെയും ഇത്തവണ കിട്ടിയോ? ഇനി എന്തൊക്കെ കിട്ടിയേക്കും? തുടങ്ങിയ ചോദ്യങ്ങൾക്ക് തന്നെയാണ് ഇപ്പോൾ പ്രസ്ക്തിയുള്ളത്.
കിട്ടിയാലും ഇല്ലെങ്കിൽ കെ.റെയിൽ
വിവാദത്തിൻറെ കൊടുമുടിയിലാണെങ്കിലും കെ.റെയിലിനെ കേന്ദ്രം എങ്ങിനെ കാണുന്നു എന്നത് വളരെ വലിയ ചോദ്യമാണ്. റെയിൽവേ വികസനത്തിനെ ചുവട് പിടിച്ച് സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതി എന്ന് തന്നെ കെ റെയിലിനെ വിശേപ്പിക്കാം. അത് കൊണ്ട് തന്നെ പദ്ധതിക്കായി വകയിരുത്തുന്ന തുകയും വളരെ പ്രധാനമാണ്. കഴിഞ്ഞ വട്ടവും ബജറ്റിൽ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേന്ദ്ര സർക്കാർ മൈൻഡ് ചെയ്തില്ല.
ഇന്ധന വിലയിലെ സെസും സർചാർജ്ജും മാറ്റുമോ എന്നതാണ് അടുത്ത കാര്യം. മാറ്റിയാൽ അത് സംസ്ഥാനത്തിന് വളരെ ഉപകാരമായിരുന്നു.കോവിഡ് പ്രതിരോധമടക്കം ഹെൽത്ത് മിഷൻറെ സഹായം ആരോഗ്യ മേഖലക്ക് പൂർണമാക്കുക. പ്രത്യേക പാക്കേജും കോവിഡിനെ നേരിടാൻ പ്രതീക്ഷിക്കുന്നു.
അനുവദിച്ച വിവിധ പദ്ധതികൾ നിലവിൽ എത്തുമോ എന്ന് അടിയന്തിരമായി തന്നെ ഉറപ്പാക്കണം. വാക്സിൻ ഗവേഷണം, കേരളത്തിന് മാത്രമായി ഒരു എയിംസ്, റബ്ബറിൻറെ താങ്ങുവില,കാർഷിക പാക്കേജുകൾ, കോവിഡ് പാക്കേജുകൾ തുടങ്ങി ആവശ്യങ്ങൾ വേറെയും നിരവധി.
കഴിഞ്ഞ വട്ടം പറഞ്ഞതൊക്കെ
അടിസ്ഥാന സൗകര്യ വികസനം, മെട്രോ റെയിൽ രണ്ടാം ഘട്ടം ദേശിയ പാതാ വികസനങ്ങൾ, ശബരി റെയിൽ പാത എന്നിവയൊക്കെ ഇപ്പോഴും തുടക്കമിടാതെയോ പ്രാഥമിക ജോലികൾ പൂർത്തിയാക്കാതെയോ പറഞ്ഞിയിടത്ത് തന്നെ സ്ഥിര പ്രതിഷ്ടയിലാണെന്നത് ശ്രദ്ധേയമായ കാര്യമാണ്. കോവിഡ് വാക്സിൻറെ ലഭ്യത മാത്രമാണ് താരതമ്യേനെ ഇതു വരെ ചെയ്ത ഗുണം എന്ന് പറയാനായ കാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...