ആലപ്പുഴ: ആലപ്പുഴയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റിപ്പറമ്പിൽ ഗോപൻ, പുത്തൻപുര തെക്കേതിൽ അനീഷ്, മാമ്പറ പ്ലാന്തറിൽ ബാലു എന്നിവരാണ് മരിച്ചത്.
ഗോപൻ മാവേലിക്കര സ്വദേശിയും ബാലു, അനീഷ് എന്നിവർ ചെങ്ങന്നൂർ സ്വദേശികളുമാണ്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിക്കുകയായിരുന്നു.
വെൺമണിക്ക് സമീപം ആഞ്ഞിലിമൂട് ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപൻ ചികിത്സയിലിരിക്കെ ശനിയാഴ്ചയും അനീഷും ബാലുവും ഞായറാഴ്ച പുലർച്ചയോടെയുമാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...