കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേസിൽ കോഴിക്കോട് സെഷൻസ് കോടതി ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷുഹൈബ് ഹൈക്കോടതി സമീപിച്ചത്. താൻ ചോദ്യങ്ങൾ ചോർത്തിയിട്ടില്ലെന്നും ചോദ്യങ്ങളുടെ പ്രവചനം മാത്രമാണ് നടത്തിയതെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഷുഹൈബിന്റെ വാദം.
Read Also: നടൻ കൂട്ടിക്കൽ ജയചന്ദ്രന് പെട്ടു! അറസ്റ്റ് ഉടൻ?
കേസെടുത്തത് മുതൽ ഷുഹൈബ് ഒളിവിലായിരുന്നു. ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകളാണ് ഷുഹൈബിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരെയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിരുന്നു. കൊടുവള്ളി ശാഖയിലുള്ള എസ് ബി ഐയുടേയും കനറാ ബാങ്കിന്റേയും അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.