പാലക്കാട് : ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിദ്യാർഥിക്ക് സാങ്കേതിക കാര്യങ്ങൾ പറഞ്ഞുകൊണ്ട് സർട്ടിഫിക്കേറ്റ് നിഷേധിച്ച് കോട്ടയം മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി. പാലക്കാട് കുമരനെല്ലൂർ സ്വദേശിയായ ജയശങ്കറാണ് യൂണിവേഴ്സിറ്റിയുടെ അനാസ്ഥായുടെ മുമ്പിൽ വഴിമുട്ടി നിൽക്കുന്നത്. കോഴ്സും കഴിഞ്ഞ് പരീക്ഷയും പാസായി പ്രൊവിഷണൽ സർട്ടിഫിക്കേറ്റിനായി സർവകലാശാലയെ സമീപച്ചപ്പോഴാണ് യൂണിവേഴ്സിറ്റി അധികൃതർ സാങ്കേതിക പ്രശ്നം ജയശങ്കറിനെ അറിയിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളം, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഇരട്ട ബിരുദം നേടിയ വിദ്യാർഥി എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഹിസ്റ്ററിക്ക് പിജി പൂർത്തിയാക്കുകയായിരുന്നു. എന്നാൽ എംജിയിൽ നിന്ന് പിജി എടുക്കണമെങ്കിൽ സോഷ്യൽ സയൻസ്, ലാംഗ്വേദ് ആൻഡ് ലിറ്ററേച്ചർ വിഭാത്തിൽ നിന്ന് ബിരുദം വേണമെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്. മലയാളം സോഷ്യോളജി എന്നീ ബിരുദങ്ങൾ ഹുമാനിറ്റീസ് വിഭാത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ കോഴ്സും പരീക്ഷയും പാസായ വിദ്യാർഥിക്ക് സർട്ടിഫിക്കേറ്റ് നിഷേധിച്ചത്. നിലവിൽ വിദ്യാർഥിയുടെ ഫയൽ അക്കാദമിക് വിഭാഗത്തിന് അയച്ചു നൽകിയിരിക്കുകയാണ് യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം.
ALSO READ : MG University റിസൾട്ട് വൈകിപ്പിക്കുന്നു, LLB വിദ്യാർഥികളുടെ എൻറോൾമെന്റ് വൈകുന്നു, വിദ്യാർഥികൾ പ്രതിസന്ധിയിൽ
എന്നാൽ അഡ്മിഷൻ സമയത്ത് ആരും കാണാത്ത സാങ്കേതിക പ്രശ്നമാണ് കോഴ്സും കഴിഞ്ഞ് ഫലവും വന്നതിന് ശേഷം യൂണിവേഴ്സിറ്റി പറയുന്നത്. പല മേഖലയിലെ കോഴ്സുകൾ ചേർത്തുള്ള പഠ്യരീതി യുജിസി മുന്നോട്ട് വെക്കുമ്പോഴാണ് കേരളത്തിൽ യൂണിവേഴ്സിറ്റികൾ ഇത്തരത്തിൽ നിലപാടുകൾ സ്വീകരിക്കുന്നതെന്ന് ജയശങ്കർ പറഞ്ഞു. ഇത് മൂലം എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് വിദ്യാർഥി.
ഇതിന് മുമ്പ് ഇതെ രീതിയിൽ മറ്റൊരു വിദ്യാർഥിനിക്ക് കേരള യൂണിവേഴ്സിറ്റി സർട്ടിഫിക്കേറ്റ് നിഷേധിച്ചപ്പോൾ പരാതിയുമായി മലപ്പുറം സ്വദേശിനി രംഗത്തെത്തിയുരുന്നു. സംഭവത്തിൽ ജയശങ്കർ എംജി യൂണിവേഴ്സിറ്റി വിസിക്കും സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനും സ്പീക്കർക്കും പരാതി നൽകിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.