Malappuram Boat Accident : മലപ്പുറം താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞു; 4 കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

Malappuram Tanur Boat Accident : 30ൽ അധികം പേർ ബോട്ടിലുണ്ടായിരുന്നുയെന്നാണ് പ്രദേശ വാസികൾ നൽകുന്ന സൂചന

Written by - Zee Malayalam News Desk | Last Updated : May 7, 2023, 09:53 PM IST
  • മുങ്ങി ബോട്ടിലുണ്ടായിരുന്നു കൂടുതൽ പേരെയും ഇനിയും കണ്ടെത്താനുണ്ട്.
  • രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
  • സന്ധ്യ കഴിഞ്ഞ സമയത്താണ് അപകടം സംഭവിച്ചത്.
Malappuram Boat Accident : മലപ്പുറം താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞു; 4 കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

മലപ്പുറം : താനൂരിൽ വിനോദയാത്രയ്ക്കിടെ ബോട്ട് മുങ്ങി അപകടം. പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിലാണ് വിനോദയാത്ര ബോട്ട് മുങ്ങിയത്.  നാല് കുട്ടി ഉൾപ്പെടെ എട്ട് മരണം സ്ഥിരീകരിച്ചു. മുങ്ങി ബോട്ടിലുണ്ടായിരുന്നു കൂടുതൽ പേരെയും ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സന്ധ്യ കഴിഞ്ഞ് ഇരട്ട വന്ന സമയത്താണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടി ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് ബോട്ട് അപകടത്തിൽ പെട്ടത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരമാവധിയിൽ അധികം പേർ ബോട്ടിലുണ്ടായിരുന്നുയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 30-40നും ഇടയിലുള്ള ആളുകൾ ഉണ്ടായിരുന്നുയെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് ആറ് മണിക്കാണ് ബോട്ട് സർവീസ് നടത്തി. വിവിധ സ്ഥലങ്ങളിൽ നിന്നെടുത്ത വിനോദയാത്ര സംഘമായിരുന്നു ബോട്ടിലുണ്ടായിരുന്നു. ഇതിനോടകം ആറോളം പേരെ രക്ഷപ്പെടുത്തി.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News