തിരുവനന്തപുരം: മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍ കിരീടധാരണ വേഷത്തില്‍ റാംപില്‍ ചുവടുവെച്ചതോടെ തിരുവനന്തപുരം ലുലു ഫാഷന്‍ വീക്ക് രണ്ടാം എഡീഷന് ലുലു മാളില്‍ തുടക്കം. പെപ്പെ ജീന്‍സ് ലണ്ടന്‍, ലിവൈസ്, പാര്‍ക്സ്, സഫാരി, ടൈനി ഗേള്‍, ക്ലാസിക് പോളോ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്പ്രിംഗ് - സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അഞ്ച് ഫാഷന്‍ ഷോകളാണ് ആദ്യ ദിനം നടന്നത്. പെപ്പെ ജീന്‍സ് ലണ്ടന് വേണ്ടി രാജ്യത്തെ പ്രമുഖ മോഡലുകള്‍ക്കൊപ്പം ഷോ സ്റ്റോപ്പറായി പ്രാച്ചി നാഗ്പാലും റാംപിലെത്തി. സിനിമ താരങ്ങളായ രാഹുല്‍ മാധവ്, ദേവനന്ദ, രമ്യ പണിക്കര്‍, നിരഞ്ജൻ രാജു, അനൂപ് കൃഷ്ണന്‍ എന്നിവരും എത്തിയതോടെ ആദ്യ ദിനം തന്നെ ലുലു ഫാഷന്‍ വീക്ക് റാംപില്‍ താരത്തിളക്കമായി.
ALSO READ: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ
ശനിയാഴ്ചയാണ് അറുപത് വയസ്സിന് മുകളിലുള്ളവരുടെ സ്പെഷ്യല്‍ ഫാഷന്‍ ഷോ. കേരളത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ ഷോയില്‍ റാംപില്‍ അണിനിരക്കുന്നത്. ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകളും മാറ്റങ്ങളും പുതുമകളും ചര്‍ച്ചയാകുന്ന ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍മാരുടെ സ്പെഷ്യല്‍ ടോക് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 20 ലധികം ഫാഷന്‍ ഷോകളാണ് ലുലു ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി ലുലു മാളില്‍ നടക്കുക. രണ്ട് പതിറ്റാണ്ടിലധികമായി ഫാഷന്‍ രംഗത്തുള്ള മുംബൈയിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഷാക്കിര്‍ ഷെയ്ഖാണ് ഷോകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മെയ് 19ന് ലുലു ഫാഷന്‍ വീക്ക് സമാപിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy