Kerala Assembly Election 2021 Live : കടകംപള്ളിയുടെ ഖേദ പ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയാമെന്ന് എൻഎസ്എസ്

 സ്ഥാനാർഥി നിർണയത്തിനായി ബിജെപി തൃശൂരിൽ ഇന്ന് അവസാന സമ്മേളനം ഇന്നും നടക്കും. നാല് ദിവസങ്ങളായി നടക്കുന്ന കോൺഗ്രസിന്റെ സ്ക്രീനിങ് യോഗം ഇന്നും പുരോഗമിക്കും. വൈകിട്ടോടെ ആദ്യ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും.

Written by - Zee Malayalam News Desk | Last Updated : Mar 11, 2021, 07:39 PM IST
    ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്, മെയ് രണ്ട് ഫല പ്രഖ്യാപനവും
Live Blog

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെയും ബിജെപിയുടെ സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിൽ. സ്ഥാനാർഥി നിർണയത്തിനായി ബിജെപി തൃശൂരിൽ ഇന്ന് അവസാന സമ്മേളനം ഇന്നും നടക്കും. നാല് ദിവസങ്ങളായി നടക്കുന്ന കോൺഗ്രസിന്റെ സ്ക്രീനിങ് യോഗം ഇന്നും പുരോഗമിക്കും. വൈകിട്ടോടെ ആദ്യ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ആദ്യം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അസ്വരസങ്ങൾക്കിടെ സിപിഎമ്മും എൽഡിഎഫും പ്രചരണത്തിലേക്ക് കടന്നു.

11 March, 2021

  • 19:30 PM

    ഖേദ പ്രകടനം കൊണ്ട് പശ്ചാത്താപം കൊണ്ട് കാര്യമില്ല, സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുകയാണ് വേണ്ടതെന്ന് എൻഎസ്എസിന്റെ മറുപടി

  • 17:15 PM

    പാലക്കാട്ടെ പ്രശ്നം പരിഹരിക്കാൻ നാളെ വരെ കോൺഗ്രസിന് സമയം നൽകുമെന്ന് എ വി ഗോപിനാഥൻ മാധ്യമങ്ങളോടായി പറഞ്ഞു.

  • 15:15 PM

    കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെ സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് ആറ് മണിയോടെയാകും കോൺഗ്രസ് പട്ടിക പുറത്ത് വിടുക. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് നാളെ ലീഗിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  • 15:00 PM

    പിറവത്തെ കേരള കോൺഗ്രസ് എം സ്ഥാനാർഥിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി ലോക്കൽ കമ്മിറ്റി തീരുമാനത്തെ തള്ളി ജില്ല നേതൃത്വം. ഒരു അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ലോക്കൽ കമ്മിറ്റിക്ക് അധികാരമില്ലെന്ന് ജില്ല കമ്മിറ്റി

  • 12:45 PM

    നാളുകൾക്ക് ശേഷം നിലമ്പൂർ എംഎൽഎ പി.വി അൻവർ നാട്ടിൽ തിരികെയെത്തി. സിയറ ലിയോണിലായിരുന്ന അൻവറിനെ സ്വീകരിക്കാൻ നിരവധി അനുയായികളാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

  • 12:45 PM

    എൻസിപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു എലത്തൂരിൽ മന്ത്രി എ.കെ ശശീന്ദ്രൻ, കോട്ടയ്ക്കല്ലിൽ എൻ എ മുഹമ്മദ്കുട്ടി, തോമസ് കെ തോമസ് കുട്ടാനിട്ടിലും മത്സരിക്കും

     

  • 10:45 AM

    കുറ്റ്യാടി പ്രശ്നത്തിൽ അയയാതെ സിപഎം സംസ്ഥാന നേതൃത്വം. സീറ്റമാറ്റം പ്രായോഗികമല്ലെ, തീരുമാനം കേരള കോൺഗ്രസ് എടുക്കണമെന്ന് സിപിഎം.

Trending News