KT Jaleel: സ്മരണകൾക്ക് മരണമില്ല! വാളാകാൻ എല്ലാവർക്കും കഴിയും, പ്രതിരോധം തീർക്കുന്ന പരിചയാവാൻ അപൂർവ്വം വ്യക്തികൾക്കേ സാധിക്കുകയുള്ളൂ...

അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെ.ടി ജലീൽ എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2024, 10:40 AM IST
  • കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെ.ടി ജലീൽ
  • കോടിയേരിയുടെ രണ്ടാം ചരമവാർഷികത്തിലാണ് ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
  • 'സ്വർഗ്ഗസ്ഥനായ ഗാന്ധിജി' തന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നവരിൽ ഒരാൾ കോടിയേരിയാണെന്ന് ജലീൽ
KT Jaleel: സ്മരണകൾക്ക് മരണമില്ല! വാളാകാൻ എല്ലാവർക്കും കഴിയും, പ്രതിരോധം തീർക്കുന്ന പരിചയാവാൻ അപൂർവ്വം വ്യക്തികൾക്കേ സാധിക്കുകയുള്ളൂ...

അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെ.ടി ജലീൽ എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വാളാകാൻ എല്ലാവർക്കും കഴിയും എന്നാൽ തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാവാൻ അപൂർവ്വ വ്യക്തികൾക്കേ സാധിക്കുകയുള്ളൂ എന്ന പരാമർശത്തോടെയാണ് കോടിയേരിയുടെ രണ്ടാം ചരമവാർഷികത്തിൽ ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

ബുധനാഴ്ച പ്രകാശനം ചെയ്യുന്ന തന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നത് രണ്ട് പേർക്കാണെന്നും അതിലൊരാൾ കോടിയേരിയാണെന്നും കുറിപ്പിൽ പറയുന്നു. സഖാവെ, ലാൽസലാം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Read Also: രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം!

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ജലീൽ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം 'സ്വർഗ്ഗസ്ഥനായ ഗാന്ധിജി' എന്ന തന്റെ പുസ്തക പ്രകാശനച്ചടങ്ങിന് പിന്നാലെ ചില കാര്യങ്ങൾ തുറന്ന് പറയുമെന്ന് ജലീൽ പറഞ്ഞിരുന്നു. 

പോലീസിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ച് ജലീൽ രം​ഗത്തെത്തിയിരുന്നു. കോടിയേരി ഉണ്ടായിരുന്നെങ്കിൽ തനിക്കീ അവസ്ഥ വരില്ലായിരുന്നെന്നാണ് അൻവർ തുറന്ന് പറഞ്ഞത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോടിയേരിയുടെ സ്മരണകൾക്ക് മരണമില്ല. കോടിയേരിയില്ലാത്ത രണ്ടു വർഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാൻ എല്ലാവർക്കും കഴിയും. തൻ്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയൂ. അവരിൽ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്. നാളെ പ്രകാശിതമാകുന്ന "സ്വർഗ്ഗസ്ഥനായ ഗാന്ധിജി" എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് രണ്ടുപേർക്കാണ്. എന്നെ ഞാനെന്ന രാഷ്ട്രീയക്കാരനായി രൂപപ്പെടുത്തിയ കൊരമ്പയിൽ അഹമ്മദാജിക്കും ഇടതുചേരിയിൽ എനിക്ക് ഈർജ്ജം പകർന്ന കോടിയേരി ബാലകൃഷ്ണനുമാണ്. ആ സമന്വയം തീർത്തും യാദൃശ്ചികമാണ്. സഖാവെ, ലാൽസലാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News