കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്രക്ക് ഇന്ന് കാസർഗോഡ് തുടക്കാം കുറിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിയോടെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിർവഹിക്കും.
Also Read: കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും
നേരത്തെ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യാനെത്തും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ബിഹാറിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് നദ്ദയുടെ വരവ് മാറ്റിയത്. 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നും ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നുമാണ് റിപ്പോർട്ട്.
Also Read: ഡൽഹി ACP യുടെ മകനെ സുഹൃത്തുക്കൾ മർദിച്ചുകൊന്ന് കനാലിൽ തള്ളി; ഒരാൾ അറസ്റ്റിൽ
ദേശീയ സംസ്ഥാന നേതാക്കൾ ഓരോ ദിവസവും പദയാത്രയുടെ ഭാഗമാകും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പദയാത്രയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്നേഹ സംഗമങ്ങളും കേന്ദ്ര സർക്കാരിന്‍റെ വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ ഗുണഭോക്തൃ സംഗമങ്ങളും നടക്കും. കാസർഗോഡ് മണ്ഡലത്തിലെ യാത്രയുടെ സമാപനം കാസർഗോഡ് മേൽപ്പറമ്പിൽ വൈകിട്ട് ആറുമണിക്ക് നടക്കും.
Also Read: Mangal Gochar 2024: ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ മകരത്തിലേക്ക്; ഈ രാശിക്കാർ പൊളിക്കും!
വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളും പ്രതീക്ഷകളും ചർച്ച ചെയ്യുന്ന വികസന സെമിനാറുകളും പദയാത്രയുടെ ഭാഗമായിട്ടുണ്ടാകും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായാണ് കേരള പദയാത്ര ഉദ്ഘാടനം ചെയ്യുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിൽ കൂടി കടന്നു പോകുന്ന കേരള പദയാത്ര 27 ന് പാലക്കാട് ആണ് സമാപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.