തൃശ്ശൂർ: തൃശ്ശൂർ കേരള വർമ്മ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയും വിജയം റദ്ദാക്കി ഹൈക്കോടതി. കോളേജിൽ റീ കൗണ്ടിംഗിന് ഉത്തരവിട്ടിട്ടുണ്ട്. കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർഥി 1 വോട്ടിനാണ് വിജയിച്ചത് എസ്എഫ്ഐയുടെ പരാതിയിൽ വീണ്ടും വോട്ടെണ്ണിയപ്പോൾ എസ്എഫ് ഐ സ്ഥാനാർഥി 27 വോട്ടുകൾക്ക് വിജയിച്ചു. ഇതാണ് വലിയ വിവാദമായത്. അസാധുവായ വോട്ടുകളും ഇതിൽ എണ്ണി എന്ന് പരാതിയുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് പരാജയപ്പെട്ട കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ വാദം നടക്കുന്നതിനിടെ അസാധുവായ വോട്ടുകള്‍ എങ്ങിനെ എണ്ണിയെന്ന് ഹൈക്കോടതി ആരാഞ്ഞതും വാർത്തയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.