Kerala ത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പിൻവലിച്ചതിൻറെ കാരണം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം

രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം

Written by - Zee Malayalam News Desk | Last Updated : Apr 7, 2021, 04:58 PM IST
  • കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി
  • രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുൻപ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിർദേശം
  • ഏപ്രിൽ 12ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം
  • നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 21ന് അവസാനിക്കും
Kerala ത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പിൻവലിച്ചതിൻറെ കാരണം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണം അറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21ന് അവസാനിക്കും. ഇതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഏപ്രിൽ 12ന് തെരഞ്ഞെടുപ്പ് (Election) നടത്താനായിരുന്നു തീരുമാനം. എന്നാൽ ഈ തീയതി പിന്നീട് പിൻവലിക്കുകയായിരുന്നു. ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സിപിഎം നേതാവ് എസ് ശർമ്മയും ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഉത്തരവിട്ടത്.

ALSO READ: Kerala Assembly Election 2021 : രാവിലത്തെ ആവേശം ഉച്ച വെയിലില്‍ വാടി, കേരളത്തില്‍ ശരാശരിയില്‍ മാത്രം വോട്ടെടുപ്പ്

രാജ്യസഭാംഗങ്ങളുടെ വിരമിക്കലിന് മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ (Election commission) ഹൈക്കോടതിയിൽ ഉറപ്പ് നൽകി. മുൻപ് തീരുമാനിച്ച തീയതിയിൽ നിന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് കാരണമില്ലെന്നും നിലവിലെ നിയമസഭാ അംഗങ്ങളുടെ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി വാദിച്ചു. ഈ വാദം കേട്ട ശേഷമാണ് മുൻപ് തീരുമാനിച്ച തീയതിയിൽ നിന്ന് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് രേഖാമൂലം അറിയിക്കണമെന്ന് നിർദേശം നൽകിയത്.

ALSO READ: EVM സൂക്ഷിക്കുന്ന സ്ട്രോംഗ് റൂം വോട്ടെണ്ണല്‍ ദിനം വരെ നിരീക്ഷിക്കണം, നിര്‍ദ്ദേശവുമായി രമേശ് ചെന്നിത്തല

കേന്ദ്ര നിയമ മന്ത്രാലയത്തിൻറെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീയതി പിൻവലിച്ചത്. കേന്ദ്ര സർക്കാരിൻറെ താൽപര്യങ്ങൾക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നാണ് സംസ്ഥാന സർക്കാരിൻറെ ആരോപണം. കേസിൽ വിശദമായ വാദം മറ്റന്നാൾ കേൾക്കും.

ALSO READ: വിജയ പ്രതീക്ഷയിൽ Metro Man; ജയിച്ചാൽ രണ്ടുവർഷം കൊണ്ട് പാലക്കാട് മികച്ച മണ്ഡലമാകും

വയലാർ രവി, കെകെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്ന് എംപിമാരുടേയും കാലാവധി ഏപ്രിൽ 21നാണ് അവസാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News