തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രമാകാനാനും സാധ്യത. അതേസമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി ഒമാന്‍–യെമന്‍ തീരത്തേക്ക് നീങ്ങും.
സംസ്ഥാനത്ത് മഹാനവമി, വിജയദശമി ദിനങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത മഴ പെയ്യാൻ സാധ്യത കാണുന്നു. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും വ്യാപക മഴകിട്ടും. പത്തനംതിട്ട മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy