തിരുവനന്തപുരം: ഇന്ന് മൂന്ന് അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലിനോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് (Alert) പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ജാഗ്രതാ നിർദേശം നൽകിയത്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നൽ തുടർന്നേക്കാം. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം മിന്നൽ അപകടകാരികൾ ആണ്. മനുഷ്യ ജീവനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സൃഷ്ടിച്ചേക്കാം.
ALSO READ: വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടികൾ; അഞ്ച് വാക്സിനുകളുടെ ഉപയോഗത്തിന് കൂടി അനുമതി നൽകിയേക്കും
ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ആലപ്പുഴയിലെ നിരവധി പാടങ്ങളിലെ നെല്ല് വെള്ളത്തിൽ മുങ്ങി. വിളവെടുത്ത നെല്ലും വെള്ളത്തിൽ മുങ്ങി. കൊയ്ത്ത് യന്ത്രത്തിന്റെ അഭാവത്തിൽ കർഷകർ കൈ കൊയ്ത്തിൽ വിളവെടുത്ത നെല്ലാണ് മഴയെ തുടർന്ന് വെള്ളത്തിലായത്. കൊയ്ത്ത് യന്ത്രം എത്താത്തതാണ് വിളവെടുപ്പ് വൈകിപ്പിച്ചതെന്ന് കർഷകർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...