കേരളത്തിൽ സ്വർണ വില വീണ്ടും കുതിക്കുന്നു... ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയില്‍ സ്വര്‍ണം..!!

  ഓണക്കാലത്ത് സ്വര്‍ണത്തിന് വില (Gold rate) കുറഞ്ഞ ശേഷം വീണ്ടും സ്വര്‍ണ വിപണി  ഉണര്‍ന്നു...   സ്വര്‍ണ വില വീണ്ടും കുതിപ്പ് ആരംഭിച്ചിരിയ്ക്കുകയാണ്..

Last Updated : Sep 10, 2020, 06:50 PM IST
  • സ്വര്‍ണ വില വീണ്ടും കുതിപ്പ് ആരംഭിച്ചിരിയ്ക്കുകയാണ്..
  • കേരളത്തിൽ സ്വർണ വില ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 37,920 രൂപയായി.
  • ഗ്രാമിന് 4,740 രൂപയാണ് നിരക്ക്
കേരളത്തിൽ സ്വർണ വില വീണ്ടും കുതിക്കുന്നു... ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയില്‍ സ്വര്‍ണം..!!

കൊച്ചി:  ഓണക്കാലത്ത് സ്വര്‍ണത്തിന് വില (Gold rate) കുറഞ്ഞ ശേഷം വീണ്ടും സ്വര്‍ണ വിപണി  ഉണര്‍ന്നു...   സ്വര്‍ണ വില വീണ്ടും കുതിപ്പ് ആരംഭിച്ചിരിയ്ക്കുകയാണ്..

കേരളത്തിൽ സ്വർണ വില ഇന്ന്  പവന് 80 രൂപ വർദ്ധിച്ച് 37,920 രൂപയായി.  ഗ്രാമിന് 4,740 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 

എന്നാല്‍, കഴിഞ്ഞ മാസം തുടക്കത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ വിലയെ  അപേക്ഷിച്ച് വില താരതമ്യേന കുറവാണ് . സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37,360 രൂപയാണ്.

അതേസമയം, ആഗോള വിപണിയിലും  സ്വർണ്ണ വിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി.  US ഡോളറിന്‍റെ  ദുർബലമായ പിന്തുണയും കൊറോണ വൈറസ് വാക്സിൻ വൈകിയേക്കുമെന്ന ആശങ്കയുമാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

Also read: SBI ൽ നിങ്ങൾക്ക് കുട്ടികൾക്കായി അക്കൗണ്ട് പെട്ടെന്ന് തുറക്കാം..!

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍   സ്വര്‍ണ  വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം....!!

Trending News