കൊച്ചി: കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ എൻഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
Also Read: തൃശ്ശൂർ പൊലീസ് കമ്മീഷണർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് പിണറായിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ
സിപിഎമ്മിന്റെ തൃശ്ശൂരിൽ ആസ്ഥിവകകൾ, അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഹാജരാക്കാനും ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ സബ്മിറ്റ് ചെയ്യാൻ പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം.
തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ അതിന് മുമ്പ് ഹാജരാകാനാകില്ല എന്ന് എംഎം വർഗീസ് നേരത്തെ വിശദീകരണം നൽകിയിരുന്നു. ഈ മറുപടി ഇഡിക്ക് തൃപ്തികരമല്ലായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ ഇന്ന് എംഎം വർഗീസ് ഹാജരാകുമോ എന്നതിൽ വ്യക്തതയില്ല.
രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും ഒന്നിച്ച് കേരളത്തിനെതിരായ നിലപാട് സ്വീകരിക്കുന്നു; മുഖ്യമന്ത്രി
രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും നമ്മുടെ രാജ്യത്ത് ഒരു പ്രത്യേക നിലപാട് ഒന്നിച്ചെടുക്കുകയാണ്. അത് കേരളത്തിനെതിരായ നിലപാടാണ് എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി. രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവൺമെൻറ് സ്വീകരിക്കുന്നു. അതിനെതിരെ അണിനിരക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കാരണം കോൺഗ്രസ് നേരത്തെ അംഗീകരിച്ചുവെച്ച നയം ഇതാണ്. അങ്ങനെ വിമർശനം ഉന്നയിച്ചാൽ അവർ പണ്ട് സ്വീകരിച്ച നയങ്ങൾ തെറ്റായിപ്പോയി എന്ന് സമ്മതിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്. ജമ്മുകാശ്മീർ വിഷയത്തിൽ ബിജെപിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബിജെപിയെ അഭിനന്ദിച്ചു. സംഘപരിവാർ മനസ്സിനോടൊപ്പം കോൺഗ്രസ് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.