കൊച്ചി: Director Ashok Kumar Passes Away: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ അന്തരിച്ചു. അറുപത് വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. ഐടി വ്യവസായ സംരംഭകൻ കൂടിയായ ഇദ്ദേഹം, അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്ത് പ്രശസ്തനായത്. സിംഗപ്പൂരിൽനിന്നും എത്തിഉയ അശോകൻ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 7.50 നായിരുന്നു അന്ത്യം. ഇദ്ദേഹം വർക്കല സ്വദേശിയാണ്.
Also Read: 'വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദി'; ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ
അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ വർണ്ണം, ആചാര്യൻ എന്നിവയാണ്. അശോകൻ–താഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ച അശോകൻ വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം താമസമാക്കിയിരുന്നു. അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അശോകൻ. ഇതിനിടയിൽ കാണാപ്പുറങ്ങൾ എന്ന ടെലിഫിലിമും സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു
മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻമന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതനായിരുന്നു.കോഴിക്കോട്ടോ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.45-നായിരുന്നു അന്ത്യം. ഹൃദ്രോഹ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. മകൻ ആര്യാടൻ ഷൗക്കത്താണ് മരണ വാർത്ത അറിയിച്ചത്.
നീണ്ട 70 വർഷമാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്നത്.1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. 1952-ലാണ് കോൺഗ്രസ് അംഗമായി അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശനം.
എട്ട് തവണ നിലമ്പൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.