PSC membership bribe: പിഎസ്‍സി കോഴ; കടുത്ത നടപടി, പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം

Pramod Kottooli: സിപിഎമ്മിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്നാണ് പ്രമോദിനെ പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jul 13, 2024, 04:35 PM IST
  • സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരി​ഗണിച്ചാണ് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചത്
  • പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യുന്നതിന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ശനിയാഴ്ച രാവിലെ യോ​ഗം ചേർന്നിരുന്നു
  • ഈ യോ​ഗത്തിലാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്
PSC membership bribe: പിഎസ്‍സി കോഴ; കടുത്ത നടപടി, പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം

കോഴിക്കോട്: പിഎസ്‍സി അം​ഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അം​ഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. സിപിഎമ്മിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്നാണ് പ്രമോദിനെ പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്.

ആരോപണത്തിൽ പ്രമോദ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ജില്ലാ കമ്മിയുടെ തീരുമാനം ടൗൺ ഏരിയ കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്തിരുന്നു. വിഷയം കൈകാര്യം ചെയ്തതിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ​ഗുരുതരമായ ആരോപണത്തിൽ ഉടൻ തന്നെ നടപടിയെടുക്കാതിരുന്നതിൽ സംസ്ഥാന കമ്മിറ്റി വിമർശനം ഉന്നയിച്ചു.

തുടർന്ന്, സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരി​ഗണിച്ചാണ് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചത്. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യുന്നതിന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ശനിയാഴ്ച രാവിലെ യോ​ഗം ചേർന്നിരുന്നു. ഈ യോ​ഗത്തിലാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

ALSO READ: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങി; സിപിഐഎം നേതാവിനെതിരെ കേസ്

ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോ​ഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗങ്ങളായ ടിപി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. ജില്ലാ കമ്മിറ്റി അം​ഗങ്ങളിൽ ഒരു വിഭാ​ഗം പ്രമോദിനെതിരായ നടപടിക്ക് എതിരാണ്. എന്നാൽ, സംസ്ഥാന നേതൃത്വം നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

താൻ നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിന് പ്രമോദ് വിശദീകരണം നൽകിയത്. എന്നാൽ, മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ കർശന നടപടി വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, കോഴിക്കോട് ജില്ലയിൽ സിപിഎമ്മിനുള്ളിലെ വിഭാ​ഗീയതയാണ് വിവാദത്തിന് പിന്നിലെന്നാണ് ഒരു വിഭാ​ഗം നേതാക്കൾ വിശ്വസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News