Nipah, പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരം, പ്രതിരോധം ഏകോപനത്തോടെയെന്ന് മുഖ്യമന്ത്രി

മറ്റ് ജില്ലകളിലുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകള്‍ നിപ സമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 07:45 PM IST
  • നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ തുടരും.
  • സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി.
  • പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ ശേഖരിക്കും.
Nipah, പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരം, പ്രതിരോധം ഏകോപനത്തോടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ (Nipah) പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ തുടരുമെന്ന് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയൻ (Pinarayi Vijayan). ജനങ്ങളും ജാഗ്രത (Alert) പാലിക്കേണ്ടതാണ്. ഇതുവരെ ലഭ്യമായ സമ്പര്‍ക്കപ്പട്ടികയിലുള്ള (Contact list) പരിശോധന ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരമാണ്. 

മറ്റ് ജില്ലകളിലുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകള്‍ നിപ സമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ ശേഖരിക്കും. റിസ്ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും  ആരോഗ്യ പ്രവര്‍ത്തകള്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സൈക്കോ സോഷ്യല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Also Read: Nipah ഭീതി ഒഴിയുന്നു; 16 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് സര്‍വയലന്‍സും ഫീവര്‍ സര്‍വയലന്‍സും നടത്തി വരുന്നു. ആശങ്ക അകറ്റുന്നതിനായി   സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു. വവ്വാലുകളുടേയും വവ്വാല്‍ കടിച്ച പഴങ്ങളുടേയും ശേഖരിച്ച സാമ്പിളുകള്‍ ഭോപാല്‍ പരിശോധന കേന്ദ്രത്തിലേക്ക് അയക്കും. ചത്ത വവ്വാലുകളെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു.

Also Read: Nipah Virus : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 6 പേരേയും കൂടി ഉൾപ്പെടുത്തി

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന്‍റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്‍റ് സോണിന്‍റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. 15,000 ത്തോളം വീടുകളിലായി 68,000ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടിയാണ് ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയത്. സര്‍വേയില്‍ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടെത്തിയ നേരിയ ലക്ഷണങ്ങള്‍ ഉള്ളതും റൂം ക്വാറെന്‍റൈനില്‍ കഴിയുന്നതുമായ ആളുകള്‍ക്ക് സൗകര്യപ്രദമാകും വിധം കോവിഡ്/നിപ ടെസ്റ്റുകള്‍ നടത്തുന്നതിന് 4 മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  

Also Read: Nipah Death: ഒരുമിച്ച് കളിച്ച കുട്ടികൾ നിരീക്ഷണത്തിൽ; പ്രദേശത്ത് വവ്വാലുകൾ കാര്യമായില്ലെന്ന് അയൽക്കാർ 

നിപ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള ഇ ഹെല്‍ത്ത് കമ്മ്യൂണിക്കബിള്‍ ഡിസീസസ് മാനേജ്മെന്‍റ് സോഫ്റ്റ് വെയര്‍ സജ്ജമാക്കി. ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്നവര്‍ക്കും കോണ്ടാക്ട് ട്രെയ്സിംഗ് (Contact Tracing) നടത്തുന്നവര്‍ക്കും ഫീല്‍ഡുതല സര്‍വേക്ക് പോകുന്നവര്‍ക്കും വിവരങ്ങള്‍ അപ്പപ്പോള്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാം. മൊബൈല്‍ വഴിയും ഡേറ്റ എന്‍ട്രി (Data Entry) നടത്താവുന്നതാണ്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ടെക്നോളജിയാണ് രൂപകല്‍പ്പന നിര്‍വഹിച്ചത്. ഭാവിയില്‍ എല്ലാ സാംക്രമിക രോഗങ്ങളുടെ വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News