ഇടുക്കി: ഇടുക്കി വെള്ളയാംകുടിയിൽ ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്ക് ഉള്ളിലേക്ക് ബൈക്ക് ഇടിച്ച് കയറിയ സംഭവത്തിൽ യുവാവിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. അപകടമുണ്ടായത് മത്സരയോട്ടത്തിന് ഇടയിലാണെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. അഞ്ച് ബൈക്കുകളാണ് മത്സരയോട്ടത്തിൽ പങ്കെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ കട്ടപ്പന ഡിവൈഎസ്‌പിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മത്സരയോട്ടത്തിൽ പങ്കെടുത്ത രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. 12,160 രൂപയുടെ നഷ്ടമുണ്ടായെന്ന കെഎസ്ഇബിയുടെ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് അപകടത്തിൽപ്പെട്ടത്. ഹെൽമെറ്റ് ധരിക്കാതെയാണ് ഇയാൾ ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ ഇയാൾക്ക് കാര്യമായ പരുക്കുകളില്ല. വിഷ്ണുവിന് പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ALSO READ: Accident: പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കൂട്ട സസ്പെൻഷൻ
ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ലൈസൻസ് റദ്ദാക്കുന്നതിൽ ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. നടപടികൾ സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കെതിരെയും നടപടിയുണ്ടാകും. ജൂൺ മൂന്നാം തീയതി വൈകിട്ടാണ് അപകടമുണ്ടായത്. ട്രാൻസ്ഫോമറിന്റെ ഫ്യൂസിലേക്ക് ബൈക്ക് ഇടിക്കാതിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...