Arikkomban: അരിക്കൊമ്പന് ആയുസും ആരോ​ഗ്യവും നൽകണം; ക്ഷേത്രത്തിൽ പൂജ കഴിപ്പിച്ച് മൃ​ഗസ്നേഹി

Arikkomban updates: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി നാട് കടത്തിയതിൽ മൃഗസ്നേഹികൾ പലരും വിഷമത്തിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 05:02 PM IST
  • വഴിപാട് നടത്തണമെന്ന സന്തോഷിന്റെ ആവശ്യം ക്ഷേത്രാധികൃതരും തള്ളിക്കളഞ്ഞില്ല.
  • വഴിപാട് നടത്തിക്കൊടുത്ത് ക്ഷേത്രാധികൃതരും സന്തോഷിനൊപ്പം നിന്നു.
  • തന്റെ വഴിപാടിന് ഫലമുണ്ടായി എന്ന വിശ്വാസത്തിലാണ് സന്തോഷ്.
Arikkomban: അരിക്കൊമ്പന് ആയുസും ആരോ​ഗ്യവും നൽകണം; ക്ഷേത്രത്തിൽ പൂജ കഴിപ്പിച്ച് മൃ​ഗസ്നേഹി

തൊടുപുഴ: കാട്ടാന അരിക്കൊമ്പൻ്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രത്തിൽ പൂജ കഴിപ്പിച്ച് തൊടുപുഴയിലൊരു മൃഗ സ്നേഹി. തൊടുപുഴ മണക്കാട് സ്വദേശി സന്തോഷാണ് സമീപത്ത് തന്നെയുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാട് നടത്തിയത്.

അരിക്കൊമ്പനെ ജൻമനാടായ ചിന്നക്കനാലിൽ നിന്ന് പിടികൂടി നാട് കടത്തിയപ്പോൾ മുതൽ വിഷമത്തിലായിരുന്ന മൃഗസ്നേഹികൾ പലരുമുണ്ട്. മനുഷ്യന്റെ കടന്ന് കയറ്റം മൂലമാണ് പലപ്പോഴും കാട്ടിലെ മൃഗങ്ങൾ ദുരിതം അനുഭവിക്കുന്നതെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. ഇത്തരത്തിൽ   മൃഗങ്ങളോടുള്ള സ്നേഹമാണ് അരിക്കൊമ്പനായി ക്ഷേത്രത്തിലെത്തി വഴിപാട് ചെയ്യാൻ തൊടുപുഴ സ്വദേശിയായ സന്തോഷിനെ പ്രേരിപ്പിച്ചത്.

ALSO READ: 'ബിപോര്‍ജോയ്' അതിതീവ്ര ചുഴലിക്കാറ്റായി; സംസ്ഥാനത്ത് മഴ കനക്കും

പൂശാനംപെട്ടിയിൽ നിന്ന് തിങ്കളാഴ്ച്ച പുലർച്ചെ പിടികൂടിയ അരിക്കൊമ്പൻ അനിമൽ ആംബുലൻസിൽ മണിക്കൂറുകളോളം നീണ്ട ദുരിത യാത്രയാണ് നടത്തിയത്. വേദന സഹിച്ച് കത്തുന്ന വെയിലിൽ 25 മണിക്കൂറിലേറെ നീണ്ട യാത്രക്കൊടുവിൽ ചൊവ്വാഴ്ച രാവിലെയാണ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽപ്പെട്ട അപ്പർ കോതയാറിൽ അരിക്കൊമ്പനെ തുറന്ന് വിട്ടത്. എന്തായാലും തന്റെ വഴിപാടിന് ഫലമുണ്ടായി എന്ന വിശ്വാസത്തിലാണ് സന്തോഷ്.

കാട്ടാനയ്ക്കായി വഴിപാട് നടത്തണമെന്ന നരസിംഹസ്വാമി ഭക്തനായ സന്തോഷിന്റെ ആവശ്യം ക്ഷേത്രാധികൃതരും തള്ളിക്കളഞ്ഞില്ല. ഇവരും വഴിപാട് നടത്തിക്കൊടുത്ത് ഒപ്പം നിന്നു. കുമളി ശ്രീദുർഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിലും ഭക്തർ അരിക്കൊമ്പൻ്റെ പേരിൽ അർച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലി വഴിപാടും നടത്തിയിരുന്നു. ഇതിലൊന്നിൽ അരിക്കൊമ്പൻ എന്ന പേരിനൊപ്പം ഉത്രം നക്ഷത്രം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ അരിക്കൊമ്പനെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് ചിന്നക്കനാലിലെ ഗോത്ര ജനത സൂചനാ സമരം നടത്തി. മുതുവാൻ വിഭാഗത്തിൽപ്പെട്ട അഞ്ച് കുടികളിലെ ആളുകളാണ് സമര രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News