West Bengal Assembly Election 2021 : തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഉണ്ടായ അജ്ഞാതമായ ആക്രമണത്തിൽ Mamata Banerjee ക്ക് കാല്ലിന്റെ എല്ലിന് പരിക്ക്, രാഷ്ട്രീയ നാടകമെന്ന് BJP

കഴിഞ്ഞ് ദിവസം വൈകിട്ട് നന്ദി​ഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ടിഎംസിയുടെ അധ്യക്ഷയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : Mar 11, 2021, 10:42 AM IST
  • കഴിഞ്ഞ് ദിവസം വൈകിട്ട് നന്ദി​ഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ടിഎംസിയുടെ അധ്യക്ഷയ്ക്ക് നേരെ ആക്രമണം ഉണ്ടായത്
  • തന്നെ അജ്ഞാത‍ർ വന്ന് ആക്രമിച്ചുയെന്നും ഇതിന് പിന്നിൽ ബിജെപിയുടെ ​ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് മമത
  • അതേസമയം ഇവയെല്ലാം മമതയുടെ രാഷ്ട്രീയ നാടകമെന്നാണ് ബിജെപി കുറ്റുപ്പെടുത്തിയിരിക്കുന്നത്.
  • സഹാനുഭൂതി നേടിയെടുക്കാനുള്ള മമതയുടെ തന്ത്രമാണെിതെന്ന് ബം​ഗാൾ കോൺ​ഗ്രസ് അധ്യക്ഷൻ ആദിർ രജ്ഞൻ ചൗധരി
West Bengal Assembly Election 2021 : തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഉണ്ടായ അജ്ഞാതമായ ആക്രമണത്തിൽ Mamata Banerjee ക്ക് കാല്ലിന്റെ എല്ലിന് പരിക്ക്, രാഷ്ട്രീയ നാടകമെന്ന് BJP

Kolkata : നന്ദി​ഗ്രാമിലെ തെരഞ്ഞെടുപ്പിനിടെ അജ്ഞാതമായ ആക്രമണത്തിൽ West Bengal Chief Minister Mamata Banerjee ക്ക് ഇടത് കാലിന് പൊട്ടലും വലത് തോളിനും കൈക്കും പരിക്കെന്ന് ഡോക്ടർമാ‌‍ർ. പരിക്കേറ്റ മമതയെ പ്രവേശിപ്പിച്ച SSKM ആശുപത്രിയിലെ മുതിർന്ന ഡോക്ട‌മാരാണ് ഇക്കാര്യം അറിയിച്ചത്.

നെഞ്ച് വേദനയും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും മമത ഡോക്ടർമാരെ അറിയിച്ചതിനെ തുടർന്ന് കുടുതൽ പരിശോധനയ്ക്കും നിരീക്ഷണത്തിനും ബം​ഗാൾ മുഖ്യമന്ത്രിയെ വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ് ദിവസം വൈകിട്ട് നന്ദി​ഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ടിഎംസിയുടെ അധ്യക്ഷയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

ALSO READ : West Bengal മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് നേരെ ഉന്തും തള്ളും, പരിക്കുകളോടെ ആശുപത്രിയില്‍, റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ചെറിയ രീതിൽ മമതയ്ക്ക് പനിയുള്ളതിനാൽ കൂടുതൽ നിരീക്ഷണത്തിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയെ പ്രത്യേക വാ‍ർഡിലേക്ക് മാറ്റിയെന്ന് ഡോക്ടർമാർ അറിയിച്ചു. അടുത്ത 48 മണിക്കൂറത്തേക്ക് നിരീക്ഷണം തുടരുമെന്നും സ്ഥിതി​ഗതികൾ വിലയിരുത്തുമെന്ന് മമതയുടെ ചികിത്സക്കായി നിയോ​ഗിച്ചിരിക്കുന്ന മുതിർന്ന് ഡോക്ട‌ർമാരുടെ സംഘം വ്യക്തമാക്കി.

തന്നെ അജ്ഞാത‍ർ വന്ന് ആക്രമിച്ചുയെന്നും ഇതിന് പിന്നിൽ ബിജെപിയുടെ ​ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്നും മമത ആശുപത്രിയിൽ ആകുന്നതിന് മുമ്പ് ആരോപിച്ചിരുന്നു. എന്നാൽ ടിഎംസിയുടെ അധ്യക്ഷ ഇങ്ങനെ ഒരു തരത്തിൽ ആക്രമിക്ക പെട്ടിട്ടില്ലെന്നാണ് ഈ സംഭവം നേരിൽ കണ്ട് ദൃസാക്ഷികൾ വെളിപ്പെടുത്തുന്നത്.

അതേസമയം ഇവയെല്ലാം മമതയുടെ രാഷ്ട്രീയ നാടകമെന്നാണ് ബിജെപി കുറ്റുപ്പെടുത്തിയിരിക്കുന്നത്. ചെറിയ രീതിയിലുള്ള് ഒരു അപകടം അത് ഊതി വീർപ്പിച്ച് രാഷ്ട്രീമായ ​ഗൂഢനീക്കമാക്കാൻ മമത ശ്രമിക്കുകയാണെന്ന് ബിജെപി  പറഞ്ഞു.

ALSO READ : West Bengal Assembly Election 2021: ഇ​ങ്ങ​നെ​പോ​യാ​ല്‍ ഇന്ത്യയ്ക്ക് മോദിയുടെ പേരിടുന്ന കാലം വിദൂരമല്ല, പരിഹാസവുമായി മ​മ​ത ബാ​ന​ര്‍​ജി

അപകടം സംഭവിച്ചതാണെന്ന് വിശ്വസിക്കാം പക്ഷെ ഇത്രയും സുരക്ഷ ഉദ്യോ​ഗസ്ഥരുള്ള ബം​ഗാൾ മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് തള്ളി ആക്രമിക്കുകയെന്നത് അവിശ്വസനീയമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ്വ‌ർ​ഗിയ പറഞ്ഞു. സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു.

സഹാനുഭൂതി നേടിയെടുക്കാനുള്ള മമതയുടെ തന്ത്രമാണെിതെന്ന് ബം​ഗാൾ കോൺ​ഗ്രസ് അധ്യക്ഷൻ ആദിർ രജ്ഞൻ ചൗധരി ആരോപിച്ചു. ബം​ഗാൾ പൊലീസിന്റെ ചുമതല മമതയ്ക്കാണെന്നും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാൻ പോലും സാധിക്കാത്ത മമത ഉടൻ രാജിവെക്കണമെന്ന് രജ്‍ഞൻ ചൗധരി പറഞ്ഞു.

ALSO READ : West Bengal Assembly Election 2021: ഹിന്ദുത്വ കാര്‍ഡ് ചിലവാകില്ല, റാലിയില്‍ മന്ത്രം ജപിച്ച്, ചായ നല്‍കി മമത ബാനര്‍ജി

അതേസമയം,  മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പ്രചാരണം ആരംഭിച്ച്‌ രണ്ടാം ദിവസമാണ് ആക്രമണം നടന്നത്. പ്രകടന പത്രിക സമർപ്പിച്ച്‌ പ്രചാരണത്തിന് മണ്ഡലത്തിൽ എത്തിയതായിരുന്നു മമത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News