ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.
Also Read: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
വഖഫ് ബോര്‍ഡിലെ നിയമനത്തിലും സ്വത്തുക്കള്‍ പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലുമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പരിശോധനയെന്ന വ്യാജേന അറസ്റ്റു ചെയ്യാനാണ് ഇഡി വന്നതെന്ന് അമാനത്തുള്ള ഖാന്‍ നേരത്തെ ആരോപിച്ചിരുന്നു. നാലുദിവസം മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ കാന്‍സര്‍ ബാധിതയായ ഭാര്യാ മാതാവിനെ പോലും പരിഗണിക്കാതെയാണ് പരിശോധന നടത്തിലായതെന്നും. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ഉപദ്രവിക്കുന്നുവെന്നും വ്യാജ കേസുകള്‍ ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; DA വർദ്ധനവും അരിയറും ഉടൻ!
എന്നാൽ പത്ത് തവണയോളം നോട്ടീസ് അയച്ചിട്ടും അമാനത്തുള്ള ഹാജരായില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അമാനത്തുള്ള ഖാനെ ഇഡി ചോദ്യംചെയ്തിരുന്നു. കേസില്‍ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് 2022 സെപ്റ്റംബറില്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ സിബിഐ കേസെടുക്കുകയായിരുന്നു. ഇതില്‍ സ്വമേധയാ കേസ് എടുത്താണ് ഇഡി അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.