ലോകത്ത് ആനകളുടെ ശരാശരി പ്രായവും മനുഷ്യൻറെ ആയുർ ദൈർഘ്യവും ഏതാണ്ട് ഒരു പോലെയാണ്. അത് കൊണ്ട് തന്നെ ആനകൾ എത്ര വയസ്സ് വരെ ജീവിക്കും എന്നതിൽ ചില അവ്യക്തതകളുണ്ട്. ഇത്തരത്തിൽ ഇന്ന് ലോകത്ത് ജീവിക്കുന്ന് ഒരേ ഒരു ആനയാണ് വത്സല. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയും വത്സല തന്നെ.
നിലവിൽ മധ്യപ്രദേശിലെ പന്ന നാഷണൽ പാർക്കിലാണ് ആന കഴിയുന്നത്. രസകരമായ വസ്തുത എന്തെന്നാൽ കേരളത്തിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട പിടിയാന കൂടിയാണ് വത്സല.രേഖകൾ പ്രകാരം നിലമ്പൂർ കാടുകളിൽ നിന്നാണ് വത്സലയെ വനം വകുപ്പിന് കിട്ടുന്നത്. 1973-കളിൽ വത്സല മധ്യപ്രദേശിൽ എത്തിയെന്നാണ് വനം വകുപ്പിൻറെ കണ്ടെത്തൽ.
The oldest & the only elephant to be living beyond 100 years in the world
Vatsala of Panna is credited to be the oldest living elephant at 105 years,older than the Changalloor, which died at the age of 89.
Played a stellar role in monitoring of tigers during reintroduction. pic.twitter.com/sBIznmKdMf— Susanta Nanda IFS (@susantananda3) June 26, 2022
പിന്നീട് പന്ന നാഷ്ണൽ പാർക്കിലേക്ക് എത്തുകയായിരുന്നു. പന്നയിൽ തടി പിടുത്തവും, ആന സവാരിയുമൊക്കെയായി സുഖമായി കഴിഞ്ഞ വത്സലക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ഇടയിൽ പല്ലുകൾ കൊഴിയുകയും,കാഴ്ച ശക്തിക്ക് പ്രശ്നമുണ്ടാവുകയും ചെയ്തു.നിലവിൽ ട്രെയിനർമാരുടെ സാഹയത്താലാണ് നടത്തം.
വത്സലയുമായി ബന്ധപ്പെട്ട ഒറ്റ രേഖ പോലും നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ ഇല്ല. മുൻപ് നടന്ന കൈമാറ്റം ആയതിനാൽ രേഖകൾ നശിക്കാനാണ് സാധ്യത്.അത് കൊണ്ട് തന്നെ വത്സലയുടെ യഥാർത്ഥ ജന്മ സ്ഥലം നിലമ്പൂർ കാടുകളാണോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
2010-ൽ വത്സലയെ ആന സവാരിയിൽ നിന്നും മറ്റ് ജോലികളിൽ നിന്നും വനം വകുപ്പ് ഒഴിവാക്കി. ഇപ്പോൾ റിട്ടയർമെൻറ് ലൈഫ് ആസ്വദിക്കുകയാണ് വത്സല. എല്ലാ പരിചരണങ്ങൾക്കുമായി വനം വകുപ്പ് ഡോക്ടർമാരും എപ്പോഴും ഒപ്പമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...