2024ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണ്? ഗൂഗിളിന്റെ ഇയർ ഇൻ സെർച്ച് റിപ്പോർട്ട് പ്രകാരം, പ്രധാന കായിക മത്സരങ്ങൾ മുതൽ പുതിയ ടെക്നോളജികളെക്കുറിച്ചും വൈറൽ ട്രെൻഡുകളെക്കുറിച്ചും വരെ അറിയാൻ വിവിധ വിഷയങ്ങളിൽ ലോകം വ്യാപൃതരായിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഹിറ്റ് ചിത്രങ്ങളും മുതൽ വൈറൽ ട്രെൻഡുകൾ വരെ ഈ വർഷത്തെ സെർച്ചിൽ ആഗോളശ്രദ്ധയിൽ വന്നു.
ഇന്ത്യയിലെ ഉപയോക്താക്കൾ എയർ ക്വാളിറ്റി ഇൻഡക്സിനെപ്പറ്റിയാണ് തിരഞ്ഞത്. ചൂടും പ്രധാന ആശങ്കയായി മാറി. ഉത്തരേന്ത്യയിലെ വായു ഗുണനിലവാര പ്രശ്നങ്ങളും ഉപയോക്താക്കൾക്കിടയിലെ ആശങ്കയായിരുന്നു. മെയ് മാസത്തിന് ശേഷം കൂടുതൽ ആളുകൾ തിരഞ്ഞത് അമിത ചൂടിനെക്കുറിച്ചായിരുന്നു. രാഷ്ട്രീയ അന്വേഷണങ്ങളിൽ ലോക്സഭാ വോട്ടെടുപ്പിനെക്കുറിച്ചായിരുന്നു. പലസ്തീനെക്കുറിച്ചുള്ള സെർച്ചുകളായിരുന്നു അന്താരാഷ്ട്രതലത്തിൽ കൂടുതൽ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ വ്യക്തി? ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമ, ടിവി ഷോകൾ, പാട്ടുകൾ, കായികം എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളായി പ്രത്യേക ഡാറ്റയും ഗൂഗിൾ പുറത്തിറക്കി. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വധു രാധിക മർച്ചന്റ് ആണ് കൂടുതൽ പേർ തിരഞ്ഞ വ്യക്തി. ജൂലൈയിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം.
ഇന്ത്യൻ ഫാഷൻ പ്രേമികൾ ഏറ്റവും കൂടുതൽ തിരഞ്ഞത് അത്ലെസിയൂർ, വിന്റേജ് വസ്ത്രങ്ങളെക്കുറിച്ചായിരുന്നു. സ്കിന്നി ജീൻസ് ഇപ്പോഴും സ്റ്റൈലാണോയെന്നും നിരവധി പേർ ആരാഞ്ഞു. ഏറ്റവും ജനപ്രിയമായ വിഷയങ്ങൾ എയർ ക്വാളിറ്റി ഇൻഡക്സ്, ഓണം, രാം മന്ദിർ, സ്പോർട്സ് ബാറുകൾ, ബേക്കറി നിയർ മി എന്നിവയായിരുന്നു. 2024ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെർച്ച് വന്ന ഡെസ്റ്റിനേഷനുകൾ അസർബൈജാൻ, കസാഖ്സ്ഥാൻ, ബാലി, മണാലി, ജയ്പൂർ എന്നിവയായിരുന്നു.
2024ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണങ്ങൾ മാർട്ടിനി കോക്ടെയിൽ, മാങ്ങ അച്ചാർ, ധനിയ പത്തിരി, യുഗാദി പച്ചടി, ചർനാമൃത് എന്നിവയായിരുന്നു. 2024ൽ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങളിലൊന്നാണ് ലിയാം പെയ്നിന്റെ മരണം. മുൻ വൺ ഡയറക്ഷൻ അംഗം ലിയാം പെയ്ൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ അഞ്ചാമത്തെ വ്യക്തിയാണ്. ഡൊണാൾഡ് ട്രംപ്, കേറ്റ് മിഡിൽടൺ, കമലാ ഹാരിസ്, ഇമാനെ ഖെലിഫ് എന്നിവരാണ് മറ്റ് നാലുപേർ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമ സ്ട്രീ 2 ആഗോളതലത്തിൽ ഇൻസൈഡ് എഡ്ജ് എന്നിവയായിരുന്നു. ട്വൽത് ഫെയിൽ, ലപാത ലേഡീസ്, ഹനു-മാൻ എന്നിവയാണ് മറ്റ് ജനപ്രിയ സിനിമകൾ. ഹീരാമാണ്ഡി സെർച്ച് ട്രെൻഡിങ്ങുകളിൽ ഒന്നാമതെത്തി. മിർസാപൂർ സീസൺ 3യും സെർച്ചിൽ ട്രെൻഡിങ്ങായി.
ടെക് സെർച്ചുകളിൽ ഐഫോൺ 16 ആയിരുന്നു ജനപ്രിയ സെർച്ചുകളിൽ ഒന്ന്. കോപ്പ അമേരിക്ക ഏറ്റവും കൂടുതൽ തിരഞ്ഞ കായിക വിഷയമാണ്. യുവേഫ ചാമ്പ്യൻഷിപ്പും സെർച്ചിൽ ട്രെൻഡിങ്ങായി. മെൻസ് ടി 20 ക്രിക്കറ്റ് വേൾഡ് കപ്പ് യുവേഫ യൂറോപ് ചാമ്പ്യൻഷിപ്പും ഇന്ത്യൻ കായിക പ്രേമികൾക്കിടയിൽ ട്രെൻഡിങ്ങായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.